കാട്ടൂര്‍ സര്‍വീസ് സഹകരണ ബാങ്ക് മെമ്പര്‍ റിലീഫ് ഫണ്ട് വിതരണം ചെയ്തു

കാട്ടൂര്‍: സര്‍വീസ് സഹകരണ ബാങ്കിലെ മെമ്പര്‍മാര്‍ക്ക് സഹകരണ വകുപ്പ് മുഖേന അനുവദിച്ചുകിട്ടിയ രണ്ടാംഘട്ട മെമ്പര്‍ റിലീഫ് ഫണ്ട് ധനസഹായ വിതരണം 11 മെമ്പര്‍മാര്‍ക്ക് ബാങ്ക് പ്രസിഡന്റ് ജോമോന് വലിയവീട്ടില്‍ നിര്‍വഹിച്ചു. ചികിത്സാ സഹായമായി 10000 രൂപ മുതല്‍ 25000 രൂപ വരെയാണ് വിതരണം ചെയ്തത്. ഡയറക്ടര്‍ എം.ജെ. റാഫി സ്വാഗതവും മധുജ ഹരിദാസ് നന്ദിയും പറഞ്ഞു. ഡയറക്ടര്‍ കിരണ്‍ ഒറ്റാലി, സെക്രട്ടറി ടി.വി. വിജയകുമാര്‍, അസിസ്റ്റന്റ് സെക്രട്ടറി ഹെലന് ജസ്റ്റിന്, മാനേജര്‍മാരായ സി.എസ്. സജീഷ്, കെ.കെ. രാജേഷ്, സഹകാരികള്‍ എന്നിവര്‍ പങ്കെടുത്തു.