പ്ലാസ്റ്റിക് മലിനീകരണത്തിനെതിരെ പ്ലക്കാര്‍ഡുമായി ശാന്തിനികേതന്‍ വിദ്യാര്‍ഥികള്‍
ഇരിങ്ങാലക്കുട: ശാന്തിനികേതന്‍ പബ്ലിക് സ്കൂളില്‍ പ്ലാസ്റ്റിക് മലിനീകരണത്തിനെതിരെ പ്ലക്കാര്‍ഡുമായി അണിനിരക്കുകയും സൈക്കിള്‍ റാലി നടത്തുകയും ചെയ്തു. പ്ലാസ്റ്റിക് മലിനീകരണത്തിനെതിരെ ബോധവത്കരണത്തിന്റെ ഭാഗമായി പ്ലസ് ടു വിദ്യാര്‍ഥികള്‍ നാടകം അവതരിപ്പിച്ചു. പ്രിന്‍സിപ്പല്‍ പി.എന്‍. ഗോപകുമാര്‍ വൃക്ഷത്തൈ നട്ടു കൊണ്ട് പരിസ്ഥിതി ദിനം ഉദ്ഘാടനം ചെയ്തു. ഹരിപ്രിയ പ്രസംഗം അവതരിപ്പിച്ചു. പരിസ്ഥിതി ദിനത്തിനെ കുറിച്ച് അവബോധം വളര്‍ത്തുന്നതിനായി വിവിധ മത്സരങ്ങളും സംഘടിപ്പിച്ചു. കണ്‍വീനര്‍ എന്‍.ആര്. ദിവ്യ, കെ. ശ്രീ പ്രിയ, ഇ.എ. പ്രിന്‍സി, നിമിഷ നിശാന്ത്, സിന്ധു അനിരുദ്ധന്, നിമ്മി ശ്രീകുമാര്‍ എന്നിവര്‍ നേതൃത്വം നല്കി.

പൂക്കള്‍ വാടില്ല, നിറം മങ്ങില്ല, ഓണവിപണിയില്‍ റെഡിമെയ്ഡ് തരംഗം
ഇരിങ്ങാലക്കുട സപ്ലൈകോയില്‍ ഓണച്ചന്ത ആരംഭിച്ചു
മെട്രോ ഹെല്‍ത്ത് കെയറിലെയും മെട്രോ ഐ കെയറിലെയും ഓണാഘോഷം നടത്തി
ഇരിങ്ങാലക്കുട സര്‍വീസ് സഹകരണ ബാങ്കിന്റെ ഓണ വിപണി ഉദ്ഘാടനം ചെയ്തു
കുഞ്ഞോണക്കോടി സമ്മാനിച്ചു
പുല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്ക് ഓണക്കിറ്റ് വിതരണം ചെയ്തു