ബിജെപി ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരണീയം 2023 സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട: ബിജെപി ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇരിങ്ങാലക്കുട വ്യാപാരഭവൻ ഹാളിൽ സംഘടിപ്പിച്ച ആദരണീയം 2023 മുൻ രാജ്യസഭാ എംപിയും പ്രശസ്ത ചലച്ചിത്രതാരവുമായ സുരേഷ് ഗോപി ഉദ്ഘാടനം ചെയ്തു. എസ്എസ്എൽസി, പ്ലസ് ടു ഉന്നത വിജയം നേടിയ 300 ലധികം കുട്ടികളേയും കലാ സാമൂഹിക രംഗങ്ങളിൽ കഴിവ് തെളിയിച്ച നിരവധി പേരെയും സുരേഷ്ഗോപി മെമന്റോ നൽകി ആദരിച്ചു. തുടർന്ന് കുട്ടികൾക്ക് കരിയർ ഗൈഡൻസ് ക്ലാസ് നടന്നു. ബിഗ് സ്ക്രീനിൽ പ്രധാനമന്ത്രി മൻ കി ബാത് വീക്ഷിച്ചു. ബിജെപി ഇരിങ്ങാലക്കുട മണ്ഡലം പ്രസിഡന്റ് കൃപേഷ് ചെമ്മണ്ട അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് അഡ്വ.കെ.കെ. അനീഷ്കുമാർ, ജില്ല ജനറൽ സെക്രട്ടറി ജസ്റ്റിൻ ജേക്കബ്, ജില്ല വൈസ് പ്രസിഡന്റ് കവിതാ ബിജു, സംസ്ഥാന സമിതിയംഗം സന്തോഷ് ചെറാക്കുളം, മണ്ഡലം ഭാരവാഹികളായ രതീഷ് കുറുമാത്ത്, സണ്ണി കവലക്കാട്ട്, സുനിൽ തളിയപറമ്പിൽ, രമേഷ് അയ്യർ, അമ്പിളി ജയൻ, രാഗി മാരാത്ത്, ആർച്ച അനീഷ്കുമാർ, സിന്ധു സതീഷ്, സൽഗു തറയിൽ, രാജൻ കുഴുപ്പുള്ളി, ടി.ഡി. സത്യദേവ്,വാണികുമാർ കോപ്പുള്ളിപ്പറമ്പിൽ, ബൈജു കൃഷ്ണദാസ് എന്നിവർ നേതൃത്വം നൽകി.