ധീരജ് തേറാട്ടിൽ സ്മരണാർഥം യൂത്ത് കോൺഗ്രസ് പുസ്തകവിതരണം നടത്തി

കാട്ടൂർ: യൂത്ത് കോൺഗ്രസ് മണ്ഡലം അഞ്ചാം വാർഡ് കമ്മിറ്റി പുസ്തകവിതരണം നടത്തി. 100 വീടുകളിലേക്ക് ‘പഠിക്കുന്ന കുട്ടികൾക്ക് കൈത്താങ്ങായി’ ധീരജ് തേറാട്ടിൽ സ്മരണാർഥം ചടങ്ങ് നടത്തി. മണ്ഡലം പ്രസിഡന്റ് എ.എസ്. ഹൈദ്രോസ് ഉദ്ഘാടനം നടത്തി. മിഥുൻ മലയാറ്റി അധ്യക്ഷനായി. റംഷാദ് കുഴികണ്ടത്തിൽ ,വാർഡ് മെമ്പർ മോളി പിയൂസ്, സി.എൽ. ജോയ്, ബെറ്റി ജോസ്, ജോമോൻ വലിയവീട്ടിൽ, രാജലക്ഷ്മി കുറുമാത്ത്, ഇ.എൽ. ജോസ്, ജലീൽ കരിപ്പംകുളം, ജെയ്സൺ, ഷെഫീർ, അമൽ, വിൽഫിൻ, എം.ജെ. റാഫി, സിദ്ദിഖ് കറപ്പംവീട്ടിൽ, പി.കെ. അജിതൻ എന്നിവർ സംസാരിച്ചു.