റോഡിന് കുറുകെ നായ ചാടിയതിനെ തുടര്‍ന്ന് ബൈക്ക് തെന്നി വീണ് ബൈക്ക് യാത്രികരായ രണ്ടുപേര്‍ക്ക് പരിക്കേറ്റു
കാട്ടൂര്‍: വ്യത്യസ്ത സ്ഥലങ്ങളില്‍ റോഡിന് കുറുകെ നായ ചാടിയതിനെ തുടര്‍ന്ന് ബൈക്ക് തെന്നി വീണ് ബൈക്ക് യാത്രികരായ രണ്ടുപേര്‍ക്ക് പരിക്കേറ്റു. പൊഞ്ഞനം സ്വദേശികളായ പൊരമ്പത്തുപറമ്പില് രതീഷ്, മുളങ്ങാടന്‍ സലീം എന്നിവര്‍ക്കാണ് പരിക്കേറ്റത്. പൊഞ്ഞനത്തെ സ്വകാര്യ ഹാളിന് സമീപം കഴിഞ്ഞദിവസം വൈകീട്ട് അഞ്ചോടെയാണ് അപകടം നടന്നത്. രതീഷിന് കൈക്കും കാലിനും പരിക്കേറ്റു. രാത്രി ഏഴരയോടെ കാട്ടൂര്‍ ബോംബെ സ്കൂളിന് സമീപമാണ് രണ്ടാമത്തെ അപകടം. നായ ചാടിയതിനെത്തുടര്ന്ന്് വീണ് കാലിന് ഗുരുതരമായി പരിക്കേറ്റ സലീമിനെ കരാഞ്ചിറയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പൂക്കള്‍ വാടില്ല, നിറം മങ്ങില്ല, ഓണവിപണിയില്‍ റെഡിമെയ്ഡ് തരംഗം
ഇരിങ്ങാലക്കുട സപ്ലൈകോയില്‍ ഓണച്ചന്ത ആരംഭിച്ചു
മെട്രോ ഹെല്‍ത്ത് കെയറിലെയും മെട്രോ ഐ കെയറിലെയും ഓണാഘോഷം നടത്തി
ഇരിങ്ങാലക്കുട സര്‍വീസ് സഹകരണ ബാങ്കിന്റെ ഓണ വിപണി ഉദ്ഘാടനം ചെയ്തു
കുഞ്ഞോണക്കോടി സമ്മാനിച്ചു
പുല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്ക് ഓണക്കിറ്റ് വിതരണം ചെയ്തു