പ്രതിഭാ പുരസ്കാരവും ക്യാഷ് അവാര്‍ഡ് വിതരണവും സംഘടിപ്പിച്ചു
എടതിരിഞ്ഞി: എടതിരിഞ്ഞി സര്‍വീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തില്‍ പ്രതിഭാ പുരസ്കാരം സാഹിത്യ അക്കാദമി വൈസ് പ്രസിഡന്റ് അശോകന് ചെരുവില്‍ ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് ഇ.വി. ബാബുരാജ് അധ്യക്ഷത വഹിച്ചു. പടിയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലതസഹദേവന് മുഖ്യാതിഥിയായി. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.വി. സുകുമാരന്‍, വെള്ളാങ്കല്ലൂര്‍ ബ്ലോക്ക് മെമ്പര്‍മാരായ സുധാ ദിലീപ്, രാജേഷ് അശോകന്, എച്ച്ഡിപി സമാജം സെക്രട്ടറി മുരളി മണക്കാട്ടുംപടി, എച്ച്ഡിപി സ്കൂള്‍ ഹെഡ്മിസ്ട്രസ് സി.പി. സ്മിത എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. ബാങ്ക് വൈസ് പ്രസിഡന്റ് സിന്ധു പ്രദീപ് സ്വാഗതവും ബാങ്ക് സെക്രട്ടറി കെ.കെ. ബിജു നന്ദി പറഞ്ഞു.