ഡിവൈഎഫ്ഐ ഹൃദയപൂര്‍വ്വം ഭക്ഷണ വിതരണം ഏഴാം വര്‍ഷത്തിലേക്ക്
ഇരിങ്ങാലക്കുട: ഗവ. ജനറല്‍ ആശുപത്രിയല്‍ ഡിവൈഎഫ്ഐ ഇരിങ്ങാലക്കുട ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും ഉച്ചഭക്ഷണം വിതരണം ചെയ്യുന്ന ഹൃദയപൂര്‍വ്വം പദ്ധതി ആറ് വര്‍ഷം പൂര്‍ത്തീകരിച്ച് ഏഴാം വര്‍ഷത്തിലേക്ക് കടന്നു. ദിവസവും 200 പേര്‍ക്ക് ഭക്ഷണം വിതരണം ചെയ്യുന്ന നിലയിലാണ് നടന്നു വരുന്നത്. ബ്ലോക്കിലെ 15 മേഖല കമ്മിറ്റികളില്‍ നിന്നുള്ള 138 യൂണിറ്റുകള്‍ക്കാണ് ഓരോ ദിവസവും ഭക്ഷണം വിതരണം ചെയ്യാന്‍ ചുമതലപ്പെടുത്തിയിരിക്കുന്നത്. ഓരോ യൂണിറ്റ് പ്രദേശങ്ങളിലെ വീടുകളില്‍ നിന്നും പൊതിച്ചോര്‍ ശേഖരിച്ചാണ് ഭക്ഷണ വിതരണം നടത്തിയിരുന്നത്. നിലവില്‍ ആശുപത്രിക്കു പുറമെ നഗരത്തിലെ അശരണര്‍ക്കും, നിരാലംബര്‍ക്കും പൊതിച്ചോറുകള്‍ നല്‍കുന്നുണ്ട്. കഴിഞ്ഞ ആറ് വര്‍ഷക്കാലവും ഭക്ഷണവിതരണത്തോടൊപ്പം തന്നെ ഭക്ഷണവുമായി വരുന്ന യൂണിറ്റുകളിലെ പ്രവര്‍ത്തകര്‍ ആവശ്യമുണ്ടെങ്കില്‍ രക്തം ദാനവും ചെയ്യുന്നുണ്ട്. എകദേശം ആറ് ലക്ഷം പൊതിച്ചോറുകള്‍ ഈ കാലയളവില്‍ വിതരണം ചെയ്തിട്ടുണ്ട്. വാര്‍ഷികത്തിന്റെ ഔപചാരികമായ ഉദ്ഘാടനം ഡിവൈഎഫ്ഐ ജില്ലാ ട്രഷറര്‍ കെ.എസ്. സെന്തില്‍ കുമാര്‍ നിര്‍വ്വഹിച്ചു. ഡിവൈഎഫ്ഐ മുന്‍ ബ്ലോക്ക് സെക്രട്ടറി വി.എ. അനീഷ്, ജില്ലാ കമ്മിറ്റിയംഗം പി.കെ. മനുമോഹന്‍, ആശുപത്രി സൂപ്രണ്ട് ഡോ. മിനിമോള്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു. ബ്ലോക്ക് സെക്രട്ടറിയേറ്റ് അംഗം രഞ്ചു സതീഷ്, എം.ആര്. നവ്യ കൃഷണ, ദീപക് ദേവ്, വിബി നിതേഷ്, ശിവപ്രിയന്‍ വേളൂക്കര ഈസ്റ്റ് മേഖല സെക്രട്ടറി വിവേക് ചന്ദ്രന്, പ്രസിഡന്റ് അര്‍ച്ചന തിലകന്, ട്രഷറര്‍ ഋതിന് ബാബു അയ്യപ്പങ്കാവ് യൂണിറ്റ് സെക്രട്ടറി ഇ.എസ്. ഹരീഷ് പ്രസിഡന്റ് അര്‍ച്ചന എന്നിവര്‍ നേതൃത്വം നല്കി. ഡിവൈഎഫ്ഐ ബ്ലോക്ക് വൈസ് പ്രസിഡന്റ് അഖില്‍ ലക്ഷ്മണന് അധ്യക്ഷത വഹിച്ച പരിപാടിക്ക് ബ്ലോക്ക് സെക്രട്ടറി ഐ.വി. സജിത്ത് സ്വാഗതവും ഭക്ഷണവിതരണം ബ്ലോക്ക് കണ്‍വീനര്‍ കെ.ഡി. യദു നന്ദിയും രേഖപ്പെടുത്തി.