കല്ലേറ്റുംകര സെന്ററില്‍ ആളൂർ യൂണിയന് കമ്മിറ്റി സംഘടിപ്പിച്ച അയ്യങ്കാളി ജയന്തി അവിട്ടാഘോഷം
ഇരിങ്ങാലക്കുട: ആധുനിക കേരളത്തിന് അടിത്തറപാകിയ സാമൂഹിക പരിഷ്കര്‍ത്താവ് അയ്യങ്കാളിയുടെ സംഭാവനകള്‍ സാമൂഹിക ജീര്ണതകള്ക്കെതിരെയുള്ള കരുത്തായി മാറുമെന്ന് കെപിഎംഎസ് സംസ്ഥാന ഉപാധ്യക്ഷന്‍ പി.എന്‍. സുരന് അഭിപ്രായപ്പെട്ടു. കല്ലേറ്റുംകര സെന്ററില്‍ ആളൂര്‍ യൂണിയന് കമ്മിറ്റി സംഘടിപ്പിച്ച അയ്യങ്കാളി ജയന്തി അവിട്ടാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യൂണിയന് പ്രസിഡന്റ് തങ്കമണി അധ്യക്ഷതവഹിച്ച യോഗത്തില്‍ സെക്രട്ടറി വി.കെ. ബാബു, രേഖ സന്തോഷ്, വി.കെ. സുമേഷ്, ടി.കെ. ഷാജി എന്നിവര്‍ സംസാരിച്ചു. വെള്ളാങ്കല്ലൂര്‍ സെന്ററില്‍ നടന്ന അവിട്ടാഘോഷം പി.എന്‍. സുരന് ഉദ്ഘാടനം ചെയ്തു. യൂണിയന് പ്രസിഡന്റ് എം.സി. സുനന്ദകുമാര്‍ അധ്യക്ഷത വഹിച്ചു. സുനില്‍ മാരാത്ത് പതാക ഉയര്‍ത്തി. യൂണിയന് സെക്രട്ടറി എം.സി. ശിവദാസന്‍, എന്‍.വി. ഹരിദാസ്, പ്രേംജിത്ത് പൂവത്തുംകടവില്, പി.വി. അയ്യപ്പന്, സന്ധ്യാ മനോജ് എന്നിവർ സംസാരിച്ചു.