മഹാത്മാ അയ്യങ്കാളി ജന്മദിനാചരണം ബിജെപി ഓഫീസില്‍ പുഷ്പാര്‍ച്ചനയും അനുസ്മരണവും നടത്തി

ഇരിങ്ങാലക്കുട: മഹാത്മാ അയ്യങ്കാളി ജയന്തി ബിജെപി മണ്ഡലം ഓഫീസില്‍ സമുചിതമായി ആചരിച്ചു. മഹാത്മാ അയ്യങ്കാളിയുടെ ഛായാചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തി. തുടര്‍ന്ന് നടന്ന അനുസ്മരണം മണ്ഡലം പ്രസിഡന്റ് കൃപേഷ് ചെമ്മണ്ട ഉദ്ഘാടനം ചെയ്തു. എസ്സി മോര്‍ച്ച മണ്ഡലം പ്രസിഡന്റ് സല്ഗു തറയില്‍ അധ്യക്ഷത വഹിച്ചു. പാര്‍ട്ടി മണ്ഡലം ജനറല്‍ സെക്രട്ടറി ഷൈജു കുറ്റിക്കാട്ട്, മണ്ഡലം കമ്മറ്റിയംഗം എ.ടി. നാരായണന് നമ്പൂതിരി, വൈസ് പ്രസിഡന്റ് അമ്പിളി ജയന്, ട്രഷര്‍ രഞ്ചിത്ത് മേനോന്, എസ്സി മോര്‍ച്ച മണ്ഡലം ജനറല്‍ സെക്രട്ടറി മായാ അജയന്, ശരത്, ചന്ദ്രന് എന്നിവര്‍ നേതൃത്വം നല്കി.