മൂല്യം ബോധമുള്ള തൊഴിലാളി രാഷ്ട്രത്തിന്റെ സമ്പത്താണ് ബിഎംഎസ്
ഇരിങ്ങാലക്കുട: മൂല്യം ബോധമുള്ള തൊഴിലാളി രാഷ്ട്രത്തിന്റെയും സമൂഹത്തിന്റെയും സമ്പത്താണ് എന്ന് ബിഎംഎസ് ദേശീയ സെക്രട്ടറി വി. രാധാകൃഷ്ണന് അഭിപ്രായപ്പെട്ടു തൊഴിലാളി സംഘടിത ശക്തിയാണ്. സാമൂഹിക പ്രവര്‍ത്തകന്റെ പ്രധാന ഘടകമാണ് ആദര്‍ശം സാമൂഹിക പ്രതിബന്ധനമുള്ള തൊഴിലാളികളെ വാര്‍ത്തെടുക്കുന്ന പ്രവര്‍ത്തനമാണ് ബിഎംഎസ് നടത്തിവരുന്നത്. 69 വര്‍ഷമായി ഈ പ്രവര്‍ത്തനത്തിലൂടെ ബിഎംഎസ് നടത്തിവരുന്നത്.
ബിഎംഎസ് സ്ഥാപകദിനം അനുബന്ധിച്ച് ബിഎംഎസ് ഇരിങ്ങാലക്കുട മേഖല കമ്മിറ്റി മത്സ്യ മാര്‍ക്കറ്റില്‍ സംഘടിപ്പിച്ച സ്ഥാപന ദിന ആഘോഷ പരിപാടി ഉദ്ഘാടനം ചെയ്തു സഹകരിക്കുകയായിരുന്നു. ബിഎംഎസിന്റെ എഴുപതാം വാര്‍ഷികത്തിന്റെ ഭാഗമായി ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന ആഘോഷ പരിപാടികള്‍ യോഗത്തില്‍ വിശദീകരിച്ചു. എന്‍.വി. അജയ്ഘോഷ് അധ്യക്ഷത വഹിച്ച യോഗത്തില്‍ ദേശീയ ജനറല്‍ സെക്രട്ടറി വി. രാധാകൃഷ്ണന് ഉദ്ഘാടനം നിര്‍വഹിച്ചു. എം. കൃഷ്ണകുമാര്‍ സ്വാഗതവും മുരളി കല്ലിക്കാട്ട്, വിജയ് പുല്ലൂര്‍, വി.വി. ബിനോയ് എന്നിവര്‍ സംസാരിച്ചു. ബി. ശിവദാസ് കെ. ഹരീഷ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. എം.ബി. സുധീഷ് നന്ദിയും പറഞ്ഞു.