കോഴിക്കട ഉടമയെ വെട്ടി കൊല്ലാന്‍ ശ്രമിച്ച കേസിലെ പ്രതി അറസ്റ്റില്‍
ഇരിങ്ങാലക്കുട: താണിശ്ശേരിയില്‍ കോഴിക്കടയില്‍ കയറി പാപ്പിനിവട്ടം പുന്നത്ത് വീട്ടില്‍ നിയാസിനെ വെട്ടി കൊല്ലാന്‍ ശ്രമിച്ച കേസിലെ പ്രതി അറസ്റ്റില്‍. താണിശ്ശേരി കുറുവത്ത് വീട്ടില്‍ ദിനേഷ് (48) നെയാണ് കാട്ടൂര്‍ സിഐ ഇ.ആര് ബൈജുവിന്റെ നേതൃത്വത്തില്‍ ഉള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. 2022 ഒക്ടോബര്‍ 24 ന് ആയിരുന്നു കേസിന് ആസ്പദമായ സംഭവം. പ്രതിയുടെ കോഴിക്കടയുടെ അടുത്ത് വെട്ടേറ്റ നിയാസ് കോഴിക്കട തുടങ്ങിയതാണ് അക്രമണത്തിന് കാരണമായതെന്ന് പോലീസ് പറഞ്ഞു.
പിടികിട്ടാപുള്ളിയായി കോടതി പ്രഖ്യാപിച്ച ദിനേഷിനെ ഇരിങ്ങാലക്കുട ചന്തക്കുന്ന് ഭാഗത്ത് നിന്നാണ് പിടികൂടിയത്. ഉദ്യോഗസ്ഥരായ ബാബു ജോര്‍ജ്, അസീസ്, ദിഷത്ത് എന്നിവരും അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു. 2004 ല്‍ കാട്ടൂര്‍ പോലീസ് സ്റ്റേഷനില്‍ തന്നെ മറ്റൊരു വധശ്രമകേസ്സിലും 2019 ല്‍ മതിലകം പോലീസ് സ്റ്റേഷന് പരിധിയില്‍ പോക്സോ കേസ്സിലും ഇയാള്‍ പ്രതിയാണെന്ന് പോലീസ് അറിയിച്ചു.

റേഷന്‍ വ്യാപാരികളോടുള്ള സര്‍ക്കാരുകളുടെ അവഗണന അവസാനിപ്പിക്കണമെന്നും വേതന പാക്കേജ് പരിഷ്ക്കരിക്കണമെന്നും ആവശ്യപ്പെട്ട് കൂട്ടധര്‍ണ്ണ
മാപ്രാണം പൈക്കാടം ജലസേചന പദ്ധതി സമര്‍പ്പിച്ചു
വല്ലക്കുന്ന് സ്നേഹോദയ നഴ്സിംഗ് കോളജില്‍ 15-ാംമത് ബാച്ചിന്റെ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു
ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രി ഒപി, ഐപി, ഓപ്പറേഷന് തിയറ്റര്‍ കെട്ടിടം ഇന്ന് നാടിന് സമര്‍പ്പിക്കും
ഇരിങ്ങാലക്കുട നഗരസഭാ വെല്‍നെസ് സെന്റര്‍ തുറന്നു
ജോബ് വിസ ശരിയാക്കിക്കൊടുക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് തട്ടിപ്പ് ; പ്രതി അറസ്റ്റില്‍