തപാല്‍ വാരാഘോഷത്തിന്റെ ഭാഗമായി മൈ സ്റ്റാമ്പ് പ്രകാശനം ചെയ്തു
ഇരിങ്ങാലക്കുട: ലോക തപാല്‍ ദിനത്തോടനുബന്ധിച്ച് ഒമ്പതു മുതല്‍ 15 വരെയുളള തപാല്‍ വാരാഘോഷത്തിന്റെ ഭാഗമായി മെയില്ഡേ ദിനത്തില്‍ ഇരിങ്ങാലക്കുടയില്‍ ഏറ്റവും പഴക്കം ചെന്ന പോസ്റ്റ് ബോക്സ് നമ്പര്‍ ഉപയോഗിക്കുന്ന പള്ളിപ്പാട്ട് ചെമ്പന്‍ ഡേവിസിന്റെ ഫോട്ടോ ആലേഖനം ചെയ്ത മൈ സ്റ്റാമ്പ് ഇരിങ്ങാലക്കുട പോസ്റ്റല്‍ സൂപ്രണ്ട് സി.ഐ. ജോയ്മോന് പ്രകാശനം ചെയ്തു. പോസ്റ്റല്‍ സൂപ്രണ്ട് ഡേവിസിനെ പൊന്നാട അണിയിച്ചും ഉപഹാരം നല്‍കിയും ആദരിച്ചു. അസിസ്റ്റന്റ് സൂപ്രണ്ട് സുജ, മാര്‍ക്കറ്റിംഗ് എക്സിക്യുട്ടീവ് ജയകുമാര്‍, പോസ്റ്റല്‍ റിക്രിയേഷന്‍ ക്ലബ് സെക്രട്ടറി ടി.കെ. ശക്തിധരന് എന്നിവര്‍ സന്നിഹിതരായി.


പൂക്കള്‍ വാടില്ല, നിറം മങ്ങില്ല, ഓണവിപണിയില്‍ റെഡിമെയ്ഡ് തരംഗം
ഇരിങ്ങാലക്കുട സപ്ലൈകോയില്‍ ഓണച്ചന്ത ആരംഭിച്ചു
മെട്രോ ഹെല്‍ത്ത് കെയറിലെയും മെട്രോ ഐ കെയറിലെയും ഓണാഘോഷം നടത്തി
ഇരിങ്ങാലക്കുട സര്‍വീസ് സഹകരണ ബാങ്കിന്റെ ഓണ വിപണി ഉദ്ഘാടനം ചെയ്തു
കുഞ്ഞോണക്കോടി സമ്മാനിച്ചു
പുല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്ക് ഓണക്കിറ്റ് വിതരണം ചെയ്തു