മുദ്രപത്രങ്ങളുടെ ക്ഷാമം ജനങ്ങളെ വലയ്ക്കുന്നു
ഇരിങ്ങാലക്കുട: മുദ്രപത്രങ്ങളുടെ ക്ഷാമം ജനങ്ങളെ ദുരിതത്തിലാക്കുന്നതായി പരാതി. 50, 100, 200 രൂപ മൂല്യമുള്ള മുദ്രപത്രങ്ങള്ക്കാണു മാസങ്ങളായി ക്ഷാമം നേരിടുന്നത്. ക്ഷാമം മുതലെടുത്ത് പലയിടത്തും ഇരട്ടിയിലധികം രൂപ ഈടാക്കിയാണു പലരും വില്പന നടത്തുന്നതെന്നും ആരോപണമുണ്ട്. മറ്റു നിവൃത്തിയില്ലാത്തതിനാല്‍ പറയുന്ന വില കൊടുത്താണു പലരും മുദ്രപത്രങ്ങള്‍ വാങ്ങുന്നതെന്നും അടിയന്തരമായി മുദ്രപത്രങ്ങള്‍ ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കണമെന്നും കോണ്‍ഗ്രസ് (എസ്) നിയോജകമണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. പ്രസിഡന്റ് എ.കെ. മുഹമ്മദ് അധ്യക്ഷത വഹിച്ചു. ടി.കെ. കാദര്‍, പി. റഹ്മാന്, ഉത്തമന് എന്നിവര്‍ പ്രസംഗിച്ചു.