ചന്തക്കുന്ന് ജംഗ്ഷന് രാത്രി ഇരുട്ടില്‍: ഹൈമാസ്റ്റ് വിളക്കുവേണം

ഇരിങ്ങാലക്കുട: നഗരത്തിലെ തിരക്കേറിയ ചന്തക്കുന്ന് ജംഗ്ഷനില്‍ ഹൈമാസ്റ്റ് വിളക്ക് സ്ഥാപിക്കണമെന്നാവശ്യം ശക്തമാവുന്നു. തൃശൂര്‍-കൊടുങ്ങല്ലൂര്‍, പോട്ട-മൂന്നുപീടിക പാതകള്‍ സംഗമിക്കുന്ന ജംഗ്ഷനാണു ചന്തക്കുന്ന്. ആയിരക്കണക്കിനു വാഹനങ്ങള്‍ ദിനംപ്രതി കടന്നുപോകുന്ന ജംഗ്ഷന് രാത്രിയായാല്‍ ഇരുട്ടിലാണ്. ഇരുട്ടിലൂടെ തലങ്ങും വിലങ്ങും വാഹനങ്ങള്‍ പായുന്നതും അപകടങ്ങള്‍ക്കു കാരണമാവുകയാണ്. ഇരുചക്ര വാഹനങ്ങളാണു പലപ്പോഴും അപകടത്തില്‍പ്പെടുന്നത്. റോഡുകളിലെ തെരുവുവിളക്കുകള്‍ കത്തിക്കണമെന്നും ജംഗ്ഷനില്‍ ഹൈമാസ്റ്റ് വിളക്ക് സ്ഥാപിക്കണമെന്നുമാണു ആവശ്യം. മാര്‍ക്കറ്റ് റോഡിലും മൂന്നുപീടിക റോഡിലും ഉണ്ടായിരുന്ന ഹംമ്പുകള്‍ നിരന്ന നിലയിലാണ്.