ഇന്ദിരാഗാന്ധിയുടെ രക്തസാക്ഷിത്വ അനുസ്മരണം നടത്തി

ഇരിങ്ങാലക്കുട: അന്തരിച്ച മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ രക്തസാക്ഷിത്വ അനുസ്മരണം നടത്തി. മുന്‍ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനത്തില്‍ കോണ്‍ഗ്രസ് ഇരിങ്ങാലക്കുടയില്‍ ഇന്ദിരാഗാന്ധി അനുസ്മരണവും പുഷ്പാര്‍ച്ചനയും നടത്തി. ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് ടി.വി. ചാര്‍ളി ഇന്ദിരാഗാന്ധി അനുസ്മരണ പ്രഭാഷണം നടത്തി. മണ്ഡലം പ്രസിഡന്റ് ജോസഫ് ചാക്കോ, മുന്‍സിപ്പല്‍ കൗണ്‍സിലര്‍മാരായ കുര്യന് ജോസഫ്, വി.സി. വര്‍ഗീസ്, അബ്ദുള്‍ ബഷീര്‍, ജെയ്സണ്‍ പാറേക്കാടന്‍, എന്‍.ജെ. ജോയ്, ജെസ്റ്റിന് ജോണ്‍ എന്നിവര്‍ പങ്കെടുത്തു.