അപകടം അരികെ, ഇരിങ്ങാലക്കുട റെയില്‍വേ സ്റ്റേഷനിലുണ്ട് ഏതു നിമിഷവും നിലം പതിക്കാവുന്ന ജീര്‍ണിച്ച കെട്ടിടം
ഇരിങ്ങാലക്കുട റെയില്‍വേ സ്റ്റേഷന് പ്ലാറ്റ്ഫോമിനരികിലെ മേല്‍ക്കൂര തകര്‍ന്ന് ഇടിഞ്ഞുവീഴാറായ പഴയ കെട്ടിടം.
കല്ലേറ്റുംകര: ഇരിങ്ങാലക്കുട റെയില്‍വേ സ്റ്റേഷന് പ്ലാറ്റ്ഫോമിനോട് ചേര്‍ന്ന് ഇടിഞ്ഞുവീഴാറായ കെട്ടിടം. നൂറുകണക്കിന് യാത്രക്കാര്‍ തൃശൂര്‍ ഭാഗത്തേക്ക് പോകാന്‍ കാത്തുനില്ക്കുന്ന ഒന്നാം നമ്പര്‍ പ്ലാറ്റ്ഫോമിനോട് ചേര്‍ന്നാണ് ഇടിഞ്ഞുവീഴാറായ കെട്ടിടം. ഓടുമേഞ്ഞ മേല്‍ക്കൂര ഏതാനും വര്‍ഷം മുമ്പ് വീണതോടെ മഴയും വെയിലുമേറ്റ് ജീര്‍ണാവസ്ഥയിലാണ് ചുമരുകള്‍. സ്റ്റേഷന്റെ ആരംഭത്തില്‍ ബ്രിട്ടീഷ് ഭരണകാലത്ത് നിര്‍മിച്ചതാണ് ഈ കെട്ടിടം. സമീപസ്ഥലങ്ങളിലേക്ക് ഇറക്കുമതി ചെയ്യുന്ന അസംസ്കൃത വസ്തുക്കളും മറ്റ് ഉത്പന്നങ്ങളുമെല്ലാം സൂക്ഷിക്കാനാണ് കെട്ടിടം ഉപയോഗിച്ചിരുന്നത്.
അരനൂറ്റാണ്ട് മുമ്പ് 100 ഓളം തൊഴിലാളികള്‍ പ്രവര്‍ത്തിച്ചിരുന്ന ഗുഡ്സ് യാഡിനായി ഉപയോഗിച്ച കെട്ടിടമാണിത്. അപ്പോളോ ടയേഴ്സ് അടക്കമുള്ള 15 ഓളം വലിയ വ്യവസായ സ്ഥാപനങ്ങള്‍ ആശ്രയിച്ചിരുന്നു. ഗുഡ്സ് യാഡ് ഇരിങ്ങാലക്കുടയ്ക്ക് നഷ്ടപ്പെട്ടതോടെ കേരളഫീഡ്സ് ഉള്‍പ്പടെയുള്ള കമ്പനികളിലേക്ക് അസംസ്കൃത വസ്തുകള്‍ ചാലക്കുടിയില്‍ ഇറക്കിയാണ് ലോറിയിലും മറ്റുമായി എത്തിക്കുന്നത്. ഈ പഴയ കെട്ടിടം പതിറ്റാണ്ട് മുമ്പ് അധികൃതര്‍ പൊളിക്കാന്‍ തീരുമാനിച്ചതിനെത്തുടര്‍ന്ന് ഡിസേബിള്‍ ബില്‍ഡിംഗ് എന്ന ബോര്‍ഡും എഴുതി വെച്ചിരുന്നു. എന്നാല്‍, ഹോട്ടല്‍ ആരംഭിക്കണമെന്ന യാത്രക്കാരുടെ കാലങ്ങളായുള്ള ആവശ്യം പരിഗണിക്കാനായി അഞ്ചുവര്‍ഷം മുന്‍പ് കണ്ടെത്തിയത്
ഇടിഞ്ഞുവീഴാറായ ഈ കെട്ടിടമാണ്. ഹോട്ടല്‍ ആരംഭിച്ചപ്പോഴെ യാത്രക്കാരും സംഘടനകളും ശക്തമായി എതിര്‍ത്തെങ്കിലും ഗൗനിച്ചില്ല. ഒരു വര്‍ഷത്തോളം റെയില്‍വേയുടെ കരാറുകാര്‍ ഹോട്ടല്‍ നടത്തിയെങ്കിലും കോവിഡ് സാഹചര്യത്തില്‍ പ്രവര്‍ത്തനം നിര്‍ത്തി. മഴയും വെയിലുമേറ്റ് ബലക്ഷയമുള്ള കെട്ടിടം ഏതുസമയവും ഇടിഞ്ഞു വീഴാനുള്ള സാധ്യതയുള്ളതിനാല്‍ എത്രയും വേഗം പൊളിച്ചുമാറ്റി യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്നും വ്യാപാര വ്യവസായ സ്ഥാപനങ്ങളുടെ വളര്‍ച്ചയ്ക്ക് ഗുഡ്സ് യാഡ് പുനഃസ്ഥാപിക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

ക്രൈസ്റ്റ് കോളജില്‍ സിന്തറ്റിക് ട്രാക്ക് നിര്‍മാണോദ്ഘാടനം നടത്തി
ഹൃദയ പാലിയേറ്റീവ് കെയര്‍ വളണ്ടിയേഴ്സിനായി പ്രാഥമിക ചികിത്സ സെമിനാര്‍ നടത്തി
ക്ഷീരമേഖലയില്‍ കുതിച്ചുചാട്ടം; വളര്‍ച്ചയുടെ പാതയില്‍ ഇരിങ്ങാലക്കുട കെഎസ്ഇ ലിമിറ്റഡ്
ഉണ്ണിക്ക് തോല്ക്കാന് ഇരിങ്ങാലക്കുടയില്‍ ഇനിയും സീറ്റില്ല, സേവ് യുഡിഎഫ്, സേവ് കോണ്‍ഗ്രസ്
ഇരിങ്ങാലക്കുട നഗരസഭക്ക് ഇന്ന് 90 ാം പിറന്നാള്‍
റവ.ഡോ. ആന്റു ആലപ്പാടന്‍ ഇരിങ്ങാലക്കുട രൂപത വികാരി ജനറാള്‍