ആത്മസ്പന്ദനങ്ങള്‍ പുസ്തകം പ്രകാശനം ചെയ്തു
ഇരിങ്ങാലക്കുട: സെന്റ് ജോസഫ്സ് കോളജ് മുന്‍ പ്രിന്‍സിപ്പല്‍ ഡോ. സിസ്റ്റര്‍ ഇസബെല്‍ രചിച്ച ആത്മസ്പന്ദനങ്ങള്‍ എന്ന പുസ്തകത്തിന്റെ പ്രകാശനം നടത്തി. കേരള സര്‍വകലാശാല ബയോ ഇന്‍ഫര്‍മാറ്റിക്സ് വിഭാഗം അധ്യക്ഷന്‍ പ്രഫ. അച്യുത്ശങ്കര്‍ എസ്. നായര്‍ പ്രകാശനകര്‍മം നിര്‍വഹിച്ചു. കോളജ് പ്രിന്‍സിപ്പല്‍ ഡോ. സിസ്റ്റര്‍ ആഷ തെരേസ് അധ്യക്ഷത വഹിച്ചു. മുന്‍ ചീഫ് സെക്രട്ടറിയും എഴുത്തുകാരനുമായ കെ. ജയകുമാര്‍ വിശിഷ്ടാതിഥിയായിരുന്നു. മാനേജര്‍ ഡോ. സിസ്റ്റര്‍ രഞ്ജന, സിസ്റ്റര്‍ ഇസബെല്‍, മലയാളവിഭാഗം അധ്യക്ഷ ലിറ്റി ചാക്കോ, ഹിസ്റ്ററി വിഭാഗം അധ്യാപകന് ജോസ് കുര്യാക്കോസ് എന്നിവര്‍ പ്രസംഗിച്ചു. വിശുദ്ധ മറിയം ത്രേസ്യയുടെ ജീവിതവും ചിന്തകളും ഉള്‍പ്പെടുന്ന കാവ്യരൂപത്തിലുള്ള ഈ പുസ്തകം ഗ്രീന്‍ ബുക്സ് ആണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.

ഏഴാമത് ഇരിങ്ങാലക്കുട രാജ്യാന്തര ചലച്ചിത്രമേള; മോഹന്‍ സ്മാരക പുരസ്കാരം ഫാസില്‍ റസാഖിന് സമര്‍പ്പിച്ചു
തിരുവനന്തപുരം സത്യജിത് റേ ഫിലിം സൊസൈറ്റിയുടെ അവാര്‍ഡുകള്‍ വാലപ്പന് ക്രീയേഷന്സിന്റെ നിഴല്വ്യാപാരികള്ക്കും സ്വാലിഹ്നും
പ്രകൃതിയെ അനുനിമിഷം ചൂഷണം ചെയ്ത് ജീവിക്കുന്ന സമൂഹമായി മനുഷ്യര്‍ മാറിക്കഴിഞ്ഞു-പ്രേംകുമാര്‍
മൃച്ഛകടികം കൂടിയാട്ടം ബംഗളൂരുവിലെ രംഗശങ്കരയുടെ വേദിയില്‍ നടന്നു
ക്രൈസ്റ്റ് കോളജില്‍ പുസ്തക സെമിനാര്‍ സംഘടിപ്പിച്ചു
കോനിക്കല്‍ രാമനാരായണക്കുറുപ്പ് സ്മാരക ട്രസ്റ്റ് പുരസ്കാരം സലീഷ് നനദുര്ഗയ്ക്ക്