ക്രൈസ്റ്റ് കോളജില്‍ പുസ്തക സെമിനാര്‍ സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളജ് മലയാളവിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ സെമിനാര്‍ സംഘടിപ്പിച്ചു. ചാവറ സെമിനാര്‍ ഹാളില്‍ വച്ച് നടന്ന ചടങ്ങില്‍ മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥി അഭിജിത്ത് അനില്‍ കുമാറിന്റെ നിലാവിന്റെ ജാലകങ്ങള്‍ എന്ന കവിതാ സമാഹരം പ്രശസ്ത സാഹിത്യകാരനും കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവുമായ കല്‍പ്പറ്റ നാരായണന് പ്രകാശനം ചെയ്തു.
തുടര്‍ന്ന് നടന്ന സെമിനാറില്‍ കവിതയുടെ വര്‍ത്തമാനം എന്ന വിഷയത്തെ മുന്‍നിര്‍ത്തി ആധുനിക കവിതയുടെ വിവിധ വശങ്ങളെക്കുറിച്ചും അതിന്റെ സാമൂഹിക പ്രസക്തിയെക്കുറിച്ചും കല്‍പ്പറ്റ നാരായണന് വിശദീകരിച്ചു. കോളജ് മാനേജര്‍ ഫാ. ജോയ് പീണിക്കപ്പറമ്പില്‍ സിഎംഐ അധ്യക്ഷത വഹിച്ചു. ഇക്കണോമിക്സ് വിഭാഗം അധ്യക്ഷന്‍ ഡോ. ഫ്രാങ്കോ ടി. ഫ്രാന്‍സിസ്, മലയാളവിഭാഗം അധ്യക്ഷന്‍ ഫാ. ടെജി കെ. തോമസ് സിഎംഐ, അഭിജിത്ത് അനില്‍ കുമാര്‍ എന്നിവര്‍ സംസാരിച്ചു

ഗിഫ്റ്റഡ് ചില്‍ഡ്രന്‍ പ്രോഗ്രാം നടത്തി
ക്രൈസ്റ്റ് കോളജില്‍ ഏകദിന പ്രഭാഷണം സംഘടിപ്പിച്ചു
ക്രൈസ്റ്റ് കോളജിലെ ഫിസിക്സ് വിഭാഗത്തിന്റെ നേതൃതത്തില്‍ പ്രഫ. ജോസഫ്മാണി ഔട്ട്സ്റ്റാന്‍ഡിംഗ് എംഎസ്സി ഫിസിക്സ് പ്രോജക്ട് ഡിസര്ട്ടേഷന് അവാര്‍ഡ് ദാനചടങ്ങ് നടത്തി
ക്രൈസ്റ്റ് കോളജില്‍ പൈത്തണ്‍ ശില്പശാല
ലിറ്റില്‍ ഫ്ളവര്‍ സ്കൂളില്‍ ശിശുദിനം ആഘോഷം
ക്രൈസ്റ്റ് കോളജില്‍ ക്രിസ്തുമസ് കേക്ക് ഫ്രൂട്ട് മിക്സിംഗ്