കോനിക്കല്‍ രാമനാരായണക്കുറുപ്പ് സ്മാരക ട്രസ്റ്റ് പുരസ്കാരം സലീഷ് നനദുര്ഗയ്ക്ക്

ഇരിങ്ങാലക്കുട: കോനിക്കല്‍ പള്ളം ഭഗവതീക്ഷേത്രോത്സവത്തിന്റെ ഭാഗമായി നല്കുന്ന കോനിക്കല്‍ രാമനാരായണക്കുറുപ്പ് സ്മാരക ട്രസ്റ്റ് പുരസ്കാരം (25,000 രൂപ) സോപാനസംഗീതം ഇടയ്ക്കകലാകാരന്‍ സലീഷ് നനദുര്ഗയ്ക്ക് സമ്മാനിക്കും. മേയ് 11ന് ഉത്സവത്തോടനുബന്ധിച്ച് നടത്തുന്ന സാംസ്കാരികസമ്മേളനത്തില്‍ പുരസ്കാരം സമ്മാനിക്കും.