പ്രവര്‍ത്തനം നിറുത്തിവെക്കണമെന്നു നോട്ടീസ് നല്‍കിയിട്ടും ലംഘിച്ചു
ഇരിങ്ങാലക്കുട: നഗരസഭ 27-ാം വാര്‍ഡിലെ പൂച്ചക്കുളത്ത് പ്രവര്‍ത്തിച്ചു വരുന്ന ടാര്‍ മിക്സിംഗ് യൂണിറ്റിനെതിരായ മാസ് പെറ്റീഷന് പാരാതിയില്‍ സെക്രട്ടറി താത്കാലികമായി നിറുത്തിവെക്കുന്നതിനു നോട്ടീസ് നല്‍കിയിട്ടും ലംഘനം നടത്തി. ലംഘനം നടത്തിയതു 27, 28 വാര്‍ഡ് കൗണ്‍സിലര്‍മാരായ സോണിയഗിരി, കെ.എം. സന്തോഷിന്റെയും പരിസരവാസികളുടെയും നേതൃത്വത്തില്‍ നഗരസഭ ആരോഗ്യവിഭാഗം ഉദ്യോഗസ്ഥരെത്തി നിറുത്തിവെപ്പിച്ചു. ഇതിന്റെ ഭാഗമായി ജനുവരി അഞ്ചിനു സെക്രട്ടറിയുടെ ചേംബറില്‍ ചര്‍ച്ചക്ക് വിളിച്ചിട്ടുണ്ട്. ഇനിയും നിയമവിരുദ്ധമായി പ്രവര്‍ത്തനം തുടര്‍ന്നാല്‍ ശക്തമായ പ്രക്ഷോഭങ്ങളുമായി മുന്നോട്ടുപോകുമെന്നു കൗണ്‍സിലര്‍മാര്‍ അറിയിച്ചു.