സൗത്ത് ഇന്ത്യന്‍ ബാങ്ക് മാപ്രാണം ശാഖ പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തനം ആരംഭിച്ചു
ഇരിങ്ങാലക്കുട: സൗത്ത് ഇന്ത്യന്‍ ബാങ്ക് മാപ്രാണം ശാഖ പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തനം ആരംഭിച്ചു. മെയിന്‍ റോഡില്‍ പുതിയ മാപ്രാണം ബസ് സ്റ്റോപ്പിനു പിന്‍വശത്തുള്ള പാമിയന് ടവറിന്റെ താഴത്തെ നിലയിലാണ് ബാങ്കിന്റെ പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്നത്. പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം ഇരിങ്ങാലക്കുട സൗത്ത് ഇന്ത്യന്‍ ബാങ്ക് മേഖലാ മേധാവി പി.ജി. വര്‍ഗീസ് നിര്‍വഹിച്ചു.