ഇന്ധനവില വര്‍ധനയ്ക്കെതിരെയും പിഎസ്സി നിയമന തട്ടിപ്പിനെതിരെയും പ്രതിഷേധ പ്രകടനം നടത്തി
ഇരിങ്ങാലക്കുട: കേന്ദ്രസര്‍ക്കാരിന്റെ കര്‍ഷകദ്രോഹ നയങ്ങളിലും ഇന്ധന വിലവര്‍ധനവിലും സംസ്ഥാന സര്‍ക്കാരിന്റെ പിഎസ്സി നിയമന തട്ടിപ്പിനെതിരെയും പ്രതിഷേധിച്ചു കൊണ്ട് ആസാദ് റോഡ് കോണ്‍ഗ്രസ് 85, 95, 96 ബൂത്ത് കമ്മിറ്റികളുടെ സംയുക്താഭിമുഖ്യത്തില്‍ പ്രതിഷേധ പ്രകടനം നടത്തി. കോണ്‍ഗ്രസ് ഇരിങ്ങാലക്കുട ടൗണ്‍ മണ്ഡലം പ്രസിഡന്റ് ജോസഫ് ചാക്കോ പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്തു. 13-ാം വാര്‍ഡ് കൗണ്‍സിലര്‍ ബിജു പോള്‍ അക്കരക്കാരന്‍ അധ്യക്ഷത വഹിച്ചു. യൂത്ത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി അസറുദ്ദീന് കളക്കാട്ട്, 96-ാം ബൂത്ത് പ്രസിഡന്റ് ഭാസി കാരപ്പിളി എന്നിവര്‍ പ്രസംഗിച്ചു. ബൂത്ത് പ്രസിഡന്റുമാരായ ബൈജു കെ. അമ്പാട്ട്, സിജോ എടത്തിരുത്തിക്കാരന്‍, ഇരിങ്ങാലക്കുട ബ്ലോക്ക് ട്രഷറര്‍ വിജയന് എളയേടത്ത്, സെക്രട്ടറിമാരായ സി.എം. ബാബു, അജോ ജോണ്‍, ഐഎന്‍ടിയുസി മണ്ഡലം പ്രസിഡന്റ് ഭരതന്, മുന്‍ ചെയര്‍പേഴ്സണ്‍ ബീവി കരീം, കെഎസ്യു മണ്ഡലം പ്രസിഡന്റ് ഗിഫ്റ്റ്സണ്‍ ബിജു, മുന്‍ യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് വിജീഷ് എളയേടത്ത്, ജോസ് എടത്തിരുത്തിക്കാരന്‍ എന്നിവര്‍ നേതൃത്വം നല്കി.