റണ്ണേഴ്സ് ഇരിങ്ങാലക്കുടയുടെ നേതൃത്വത്തില്‍ ഇരിങ്ങാലക്കുട നാഷണല്‍ ആന്‍ഡ് സ്റ്റേറ്റ് അത്ലറ്റിക്സിനു സ്വീകരണം നല്കി
ഇരിങ്ങാലക്കുട: റണ്ണേഴ്സ് ഇരിങ്ങാലക്കുടയുടെ നേതൃത്വത്തില്‍ ഇരിങ്ങാലക്കുട നാഷണല്‍ ആന്‍ഡ് സ്റ്റേറ്റ് അത്ലറ്റിക്സിനു സ്വീകരണം നല്കി. ഈ കഴിഞ്ഞ നാഷണല്‍ ജൂണിയര്‍ മീറ്റ് ആന്‍ഡ് സ്റ്റേറ്റ് അത്ലറ്റിക് മീറ്റ് ചാമ്പ്യന്മാരായ മീര ഷിബു, സെബാസ്റ്റ്യന്‍, മുഹമ്മദ് ബാദുഷ, സൈഫുദ്ദീന്, സാന്ദ്ര ബാബു, ദിവ്യ ഷാജു എന്നിവരെയാണു ആദരിച്ചത്. നഗരസഭാ ചെയര്‍പേഴ്സണ്‍ സോണിയഗിരി സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്തു. സോണി സേവ്യര്‍ അധ്യക്ഷത വഹിച്ചു. ക്രൈസ്റ്റ് കോളജ് വൈസ് പ്രിന്‍സിപ്പല്‍ ഫാ. ജോയ് പീനിക്കപറമ്പില്‍ മുഖ്യാതിഥിയായിരുന്നു. ഇരിങ്ങാലക്കുട ക്രൈസ്റ്റ് അത്ലറ്റിക് കോച്ച് സേവ്യര്‍, റണ്ണേഴ്സ് ഇരിങ്ങാലക്കുട ഭാരവാഹികളായ ജിജിമോന്, ആഗേഷ്, മുഹമ്മദ് ബാദുഷ എന്നിവര്‍ പ്രസംഗിച്ചു.

എകെസിസിയുടെ മൂന്നാമത് മാര്‍ ജെയിംസ് പഴയാറ്റില്‍ മെമ്മോറിയല്‍ അഖിലകേരള സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്റ് 15 മുതല്‍ 22 വരെ
ജില്ലാ സബ് ജൂണിയര്‍ ബാസ്കറ്റ്ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇരട്ട കിരീടവുമായി ക്രൈസ്റ്റ് വിദ്യാനികേതന്‍
സിഐഎസ്സിഇ സംസ്ഥാന ഹാന്‍ഡ്ബോള്‍ ചാമ്പ്യന്‍ഷിപ്പിന് തുടക്കമായി
വോളിബോള്‍ പെരുമയുമായി ക്രൈസ്റ്റ് കോളജ്
മൂര്‍ക്കനാട് സെന്റ് ആന്റണീസ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ സമ്മര്‍ ഫുട്ബോള്‍ ക്യാമ്പ്
മാര്‍ ജെയിംസ് പഴയാറ്റില്‍ അഖില കേരള സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്റ്; ബേസിക് പെരുമ്പാവൂര്‍ ജേതാക്കള്‍