സംഗമ സാഹിതി കുറ്റിപ്പുഴ വിശ്വനാഥന് പുരസ്കാരം ഇ.ഡി. ഡേവിസിന് സാഹിത്യ അക്കാദമി പ്രസിഡന്റ് വൈശാഖന് നൽകി
ഇരിങ്ങാലക്കുട: മനുഷ്യത്വമാണ് ഏറ്റവും വലിയ മതമെന്നും മഹത്തായ ജീവിത തത്ത്വങ്ങളെ പ്രയോഗത്തില്‍ കൊണ്ടുവരാന്‍ യുക്തിബോധം വേണമെന്നും യുക്തിബോധം ജനാധിപത്യത്തിന്റെ അടിത്തറയാണെന്നും സാഹിത്യ അക്കാദമി പ്രസിഡന്റ് വൈശാഖന് അഭിപ്രായപ്പെട്ടു. സംഗമ സാഹിതി കുറ്റിപ്പുഴ വിശ്വനാഥന് പുരസ്കാരം ഇ.ഡി. ഡേവിസിനു സമര്‍പ്പിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. 10,001 രൂപയും പ്രശസ്തിപത്രവും ഫലകവുമടങ്ങുന്ന പുരസ്കാരം ഇ.ഡി. ഡേവിസ് രചിച്ച ‘ഇരിക്കപ്പിണ്ഡം കഥ പറയുന്നു ‘ എന്ന നാടകത്തിനാണു ലഭിച്ചത്. സംഗമ സാഹിതി വൈസ് പ്രസിഡന്റ് റഷീദ് കാറളം അധ്യക്ഷത വഹിച്ചു. രക്ഷാധികാരി പി.കെ. ഭരതന് പ്രശസ്തിപത്രം സമര്‍പ്പിച്ചു. പ്രഫ. സാവിത്രി ലക്ഷ്മണന്, ശശിധരന് നടുവില്‍, കുറ്റിപ്പുഴ വിശ്വനാഥന്, രാധാകൃഷ്ണന് വെട്ടത്ത്, അരുണ്‍ ഗാന്ധിഗ്രാം, സനോജ് രാഘവന്, കാട്ടൂര്‍ രാമചന്ദ്രന്, വി.വി. ശ്രീല, രാധിക സനോജ്, രവി കുറ്റിപ്പുഴ എന്നിവര്‍ പ്രസംഗിച്ചു.