കാട്ടൂര്‍ സര്‍വീസ് സഹകരണ ബാങ്കിനു കീഴില്‍ ആരംഭിച്ചിട്ടുള്ള വിഷു പടക്കച്ചന്ത ഉദ്ഘാടനം ചെയ്തു
കാട്ടൂര്‍: സര്‍വീസ് സഹകരണ ബാങ്കിനു കീഴില്‍ ആരംഭിച്ചിട്ടുള്ള വിഷു പടക്കച്ചന്ത ഉദ്ഘാടനം ചെയ്തു. പടക്കചന്തയുടെ ഉദ്ഘാടനം ബാങ്ക് വൈസ് പ്രസിഡന്റ് ഇ.ബി. അബ്ദുള്‍ സത്താര്‍ നിര്‍വഹിച്ചു. പടക്കച്ചന്തയില്‍ നിന്നും ബര്‍മ, അയ്യന്, ചാമ്പ്യന്‍, കാളീശ്വരി എന്നീ പ്രമുഖ കമ്പനികളുടെ ഗുണനിലവാരമുള്ള കമ്പിത്തിരി, മത്താപ്പൂ-മേശപ്പൂ, തലചക്രം മുതലായവ ആവശ്യാനുസരണം നിശ്ചിത വിലയ്ക്ക് ലഭിക്കുമെന്നു വൈസ് പ്രസിഡന്റ് അറിയിച്ചു. ബാങ്ക് ഡയറക്ടര്‍മാരായ ആന്റു ജി. ആലപ്പാട്ട്, ജൂലിയസ് ആന്റണി, ജോമോന് വലിയവീട്ടില്‍, എം.ജെ. റാഫി, കിരണ്‍ ഒറ്റാലി, മധുജ ഹരിദാസ്, സുലഭ മനോജ്, സെക്രട്ടറി ടി.വി. വിജയകുമാര്‍ എന്നിവര്‍ പങ്കെടുത്തു.

ഇരിങ്ങാലക്കുട ടൗണ്‍ സഹകരണ ബാങ്കില്‍ പ്രതിസന്ധി; അഡ്മിനിസ്ട്രേറ്ററുടെ അഭ്യര്‍ഥന തള്ളി നിക്ഷേപകര്‍, ഹൈക്കോടതിയെ സമീപിക്കും
ഇരിങ്ങാലക്കുട മാര്‍ക്കറ്റില്‍ പരിശോധന; 113 കിലോ നിരോധിത പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ പിടിച്ചെടുത്തു
കരുവന്നൂര്‍ ബാങ്ക്; ചികിത്സയ്ക്ക് പണമില്ല; മുച്ചക്ര വാഹനത്തില്‍ നിക്ഷേപകന്റെ സമരം
പുല്ലൂര്‍ മിഷന് ഹോസ്പിറ്റലിന്റെ ഡയമണ്ട് ജൂബിലി ആരംഭവും ഓണാഘോഷവും തിങ്കളാഴ്ച (24.8.2026)
പൂക്കള്‍ വാടില്ല, നിറം മങ്ങില്ല, ഓണവിപണിയില്‍ റെഡിമെയ്ഡ് തരംഗം
ഇരിങ്ങാലക്കുട സപ്ലൈകോയില്‍ ഓണച്ചന്ത ആരംഭിച്ചു