സെന്റ് ജോസഫ്സ് കോളജ് മാഗസിന് ‘നിരാമയ’ പ്രകാശനം ചെയ്തു
ഇരിങ്ങാലക്കുട: സെന്റ് ജോസഫ്സ് കോളജിലെ 2020-21 വര്‍ഷത്തെ കോളജ് മാഗസിന് ‘നിരാമയ’ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആര്. ബിന്ദു പ്രകാശനം ചെയ്തു. കോളജ് ഓഡിറ്റോറിയത്തില്‍ വെച്ചു നടന്ന ചടങ്ങില്‍ ഡോ. സി. ആഷ തെരേസ് അധ്യക്ഷത വഹിച്ചു. മുന്‍സിപ്പല്‍ ചെയര്‍പേഴ്സണ്‍ സോണിയ ഗിരി പ്രസംഗിച്ചു. മലയാള വിഭാഗം അസിസ്റ്റന്റ് പ്രഫ. ഡോ. കെ.എ. ജെന്‍സി രചിച്ച കവിതയും കലാനുഭൂതിയും എന്ന പുസ്തകത്തിന്റെ പ്രകാശന കര്‍മവും മന്ത്രി നിര്‍വഹിച്ചു. യോഗത്തില്‍ വൈസ് പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ബ്ലസി, സിസ്റ്റര്‍ എലൈസ, സ്റ്റാഫ് എഡിറ്റര്‍ ഡോ. കെ.എ. ജെന്‍സി, സ്റ്റുഡന്റ് എഡിറ്റര്‍ അനഘ ജോണ്സന് എന്നിവര്‍ നേതൃത്വം നല്കി.

എകെസിസിയുടെ മൂന്നാമത് മാര്‍ ജെയിംസ് പഴയാറ്റില്‍ മെമ്മോറിയല്‍ അഖിലകേരള സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്റ് 15 മുതല്‍ 22 വരെ
ജില്ലാ സബ് ജൂണിയര്‍ ബാസ്കറ്റ്ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇരട്ട കിരീടവുമായി ക്രൈസ്റ്റ് വിദ്യാനികേതന്‍
സിഐഎസ്സിഇ സംസ്ഥാന ഹാന്‍ഡ്ബോള്‍ ചാമ്പ്യന്‍ഷിപ്പിന് തുടക്കമായി
വോളിബോള്‍ പെരുമയുമായി ക്രൈസ്റ്റ് കോളജ്
മൂര്‍ക്കനാട് സെന്റ് ആന്റണീസ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ സമ്മര്‍ ഫുട്ബോള്‍ ക്യാമ്പ്
മാര്‍ ജെയിംസ് പഴയാറ്റില്‍ അഖില കേരള സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്റ്; ബേസിക് പെരുമ്പാവൂര്‍ ജേതാക്കള്‍