അംഗസമാശ്വാസ നിധി സഹായധന വിതരണവും സമ്മാനദാനവും
തുമ്പൂര്‍: സര്‍വീസ് സഹകരണ ബാങ്കിന്റെ തനതു പദ്ധതികളായ ‘കുട്ടികൃഷിയും കുഞ്ഞന്‍ പങ്കും, ചൈല്‍ഡ് ചലഞ്ച് അക്കൗണ്ട് സമ്മാനദാനവും അംഗസമാശ്വാസ നിധി സഹായധനം വിതരണോദ്ഘാടനവും തൃശൂര്‍ ജോയിന്റ് രജിസ്ട്രാര്‍ (ജനറല്‍) എം. ശബരിദാസന്‍ നിര്‍വഹിച്ചു. തുമ്പൂര്‍ റൂറല്‍ ഹൈസ്കൂളില്‍ വെച്ചു നടന്ന ചടങ്ങില്‍ വേളൂക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. ധനീഷ് അധ്യക്ഷത വഹിച്ചു. വെളളാങ്കല്ലൂര്‍ ബ്ലോക്ക് പഞ്ചായത്തംഗം ടെസി ജോയ്, മുകുന്ദപുരം അസിസ്റ്റന്റ് രജിസ്ട്രാര്‍ (ജനറല്‍) സി.കെ. ഗീത എന്നിവര്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു. വേളൂക്കര ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഷീജ ഉണ്ണികൃഷണന്, വാര്‍ഡ് മെമ്പര്‍മാരായ സ്വപ്ന സെബാസ്റ്റ്യന്‍, രജിത ഉണ്ണികൃഷ്ണന്, കാര്‍ഷിക ക്ലബ് അംഗങ്ങള്‍ക്കുവേണ്ടി ലാലു വട്ടപ്പറമ്പില്‍, അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി കണ്‍വീനര്‍ വി.ആര്. ഡെന്നി, സെക്രട്ടറി ഇന്‍ ചാര്‍ജ് കെ.എസ്. മനോജ് എന്നിവര്‍ പ്രസംഗിച്ചു. ജീവന് ബൈജു, ഫാരിസ് ഷാനു, ആസ്ലിയ ഷിബു തുടങ്ങിയവര്‍ ജേതാക്കളായി.

ഇരിങ്ങാലക്കുട ടൗണ്‍ സഹകരണ ബാങ്കില്‍ പ്രതിസന്ധി; അഡ്മിനിസ്ട്രേറ്ററുടെ അഭ്യര്‍ഥന തള്ളി നിക്ഷേപകര്‍, ഹൈക്കോടതിയെ സമീപിക്കും
ഇരിങ്ങാലക്കുട മാര്‍ക്കറ്റില്‍ പരിശോധന; 113 കിലോ നിരോധിത പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ പിടിച്ചെടുത്തു
കരുവന്നൂര്‍ ബാങ്ക്; ചികിത്സയ്ക്ക് പണമില്ല; മുച്ചക്ര വാഹനത്തില്‍ നിക്ഷേപകന്റെ സമരം
പുല്ലൂര്‍ മിഷന് ഹോസ്പിറ്റലിന്റെ ഡയമണ്ട് ജൂബിലി ആരംഭവും ഓണാഘോഷവും തിങ്കളാഴ്ച (24.8.2026)
പൂക്കള്‍ വാടില്ല, നിറം മങ്ങില്ല, ഓണവിപണിയില്‍ റെഡിമെയ്ഡ് തരംഗം
ഇരിങ്ങാലക്കുട സപ്ലൈകോയില്‍ ഓണച്ചന്ത ആരംഭിച്ചു