മഴക്കെടുതിയില്‍ തകര്‍ന്ന ഇല്ലിക്കല്‍ ബണ്ട് റോഡ് കളക്ടര്‍ സന്ദര്‍ശിച്ചു
ബണ്ട് റോഡിലും മുടിച്ചിറയിലും പൂര്‍ണമായ നവീകരണ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ നടത്തുമെന്നു മന്ത്രി ഡോ. ആര്. ബിന്ദു
ഇരിങ്ങാലക്കുട: മഴക്കെടുതിയില്‍ തകര്‍ന്ന ഇരിങ്ങാലക്കുട നിയോജകമണ്ഡലത്തിലെ ഇല്ലിക്കല്‍ ബണ്ട് റോഡ് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആര്. ബിന്ദുവിന്റെ പ്രത്യേക നിര്‍ദേശപ്രകാരം ജില്ലാ കളക്ടര്‍ ഹരിത വി. കുമാര്‍ സന്ദര്‍ശിച്ചു സ്ഥലത്തെ നാശനഷ്ടങ്ങള്‍ വിലയിരുത്തി. മൂര്‍ക്കനാട് നിന്നും കാറളം ഭാഗത്തേക്ക് ഇല്ലിക്കല്‍ ബണ്ടിനു മുകളിലൂടെ റോഡാണു ഭാഗികമായി തകര്‍ന്നു ഗതാഗത യോഗ്യമല്ലതായി മാറിയത്. മുന്‍ പ്രളയത്തിലും റോഡിനു തകര്‍ച്ച സംഭവിച്ചിരുന്നു. കനത്ത മഴയില്‍ നഷ്ടങ്ങള്‍ നേരിട്ട ഇല്ലിക്കല്‍ ബണ്ട് റോഡിന്റെയും മുരിയാട് പഞ്ചായത്തിലെ മുടിച്ചിറയുടെ വിഷയത്തിലും ഇടപെടാനാണു മന്ത്രി കളക്ടര്‍ക്കു നിര്‍ദ്ദേശം നല്‍കിയത്. പൊതു പരിപാടിയില്‍ പങ്കെടുക്കാന്‍ സംസ്ഥാനത്തിനു പുറത്തായതിനാല്‍ ഓണ്‍ലൈനില്‍ ജില്ലാ കളക്ടറുടെയും ഉദ്യോഗസ്ഥരുടെയും യോഗം ചേര്‍ന്നു മന്ത്രി സ്ഥിതിഗതികള്‍ വിലയിരുത്തി. പൂര്‍ണമായ നവീകരണ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ നടത്തുമെന്നും ഏതു സാഹചര്യത്തെയും നേരിടാനുള്ള നിര്‍ദേശങ്ങള്‍ ബന്ധപ്പെട്ടവര്‍ക്കു നല്‍കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

വീട്ടിലെ ലൈബ്രറിയിലേക്ക് പുസ്തകങ്ങള്‍ ശേഖരിച്ച് നല്കി
ആളൂര്‍ പഞ്ചായത്ത്തല വിജ്ഞാനോത്സവം നടന്നു
നീഡ്സ് വാര്‍ഷികവും കുടുംബസംഗമവും നടത്തി
മനഃശാസ്ത്ര ഗവേഷണങ്ങള്‍ക്ക് വേദിയായി ക്രൈസ്റ്റ് കോളജില്‍ നാലാമത് അന്താരാഷ്ട്ര സമ്മേളനം
സെന്റ് ജോസഫ്സ് കോളജില്‍ ഹിന്ദി ദിനാചരണം സംഘടിപ്പിച്ചു
ക്രൈസ്റ്റലിസ്റ്റ് 2026 ഇന്റര്‍ സ്കൂള്‍ ശാസ്ത്ര ക്വിസ് മത്സരത്തില്‍ ഭാരതീയ വിദ്യാഭവന്, പൂച്ചട്ടി ജേതാക്കള്‍