ഷട്ടില്‍ ബാഡ്മിന്റണില്‍ തിളങ്ങി ഇരിങ്ങാലക്കുടയിലെ ഡോക്ടർമാർ
ഇരിങ്ങാലക്കുട: ഇന്ത്യന്‍ ഡെന്റല്‍ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച കേരള സ്റ്റേറ്റ് ഷട്ടില്‍ ടൂര്‍ണമെന്റില്‍ ഇരിങ്ങാലക്കുടക്കാരായ ഡോ.കെ.വി. സിറില്‍, ഡോ. ടെഡിസണ് എന്നിവര്‍ ഒന്നാം സ്ഥാനം നേടി. വയനാട്ടില്‍ നിന്നുളള ഡോ. സജിത്ത്, ഡോ. രാജേഷ് എന്നിവരെ പരാജയപ്പെടുത്തിയാണ് ഒന്നാം സ്ഥാനം നേടിയത്്. ഇതിനു പുറമേ ഇരിങ്ങാലക്കുടക്കാരായ ഡോ. ടെന്നിസണ്‍, ഡോ. സക്കീര്‍ അഹമ്മദ്് എന്നിവര്‍ വെങ്കലവും നേടി. സമാപനചടങ്ങില്‍ മുഖ്യാതിഥിയായ മന്ത്രി റോഷി അഗസ്റ്റിന് സമ്മാനങ്ങള്‍ വിതരണം ചെയ്്തു. തൊടുപുഴ ഫോര്‍ കോര്‍ട്ട് ബാഡ്മിന്റൺ സ്റ്റേഡിയത്തില്‍ വെച്ചാണ് ടൂര്‍ണമെന്റ് സംഘടിപ്പിച്ചത്.

തൃശൂര്‍ ജില്ലാ തല ഗുസ്തി ചാമ്പ്യന്‍ഷിപ്പിന് ആവേശകരമായ തുടക്കം
മൈതാനം ചെളിക്കുളമായി; പ്രതിഷേധവുമായി യുവമോര്‍ച്ച
പൂക്കള്‍ വാടില്ല, നിറം മങ്ങില്ല, ഓണവിപണിയില്‍ റെഡിമെയ്ഡ് തരംഗം
ഇരിങ്ങാലക്കുട സപ്ലൈകോയില്‍ ഓണച്ചന്ത ആരംഭിച്ചു
മെട്രോ ഹെല്‍ത്ത് കെയറിലെയും മെട്രോ ഐ കെയറിലെയും ഓണാഘോഷം നടത്തി
ഇരിങ്ങാലക്കുട സര്‍വീസ് സഹകരണ ബാങ്കിന്റെ ഓണ വിപണി ഉദ്ഘാടനം ചെയ്തു