ഇരിങ്ങാലക്കുട പോലീസ് അസോസിയേഷന് രക്തദാനം നടത്തി

ഇരിങ്ങാലക്കുട: പോലീസ് അസോസിയേഷന് സ്ഥാപകദിനത്തില്‍ രക്തം ദാനം ചെയ്ത് പോലീസുകാര്‍. തൃശൂര്‍ റൂറല്‍ ജില്ലാ പ്രസിഡന്റ് സി.എസ്. ഷെല്ലിമോന്‍ അധ്യക്ഷത വഹിച്ചു. റൂറല്‍ പോലീസ് മേധാവി ഐശ്വര്യ ഡോങ്റേ ഉദ്ഘാടനം ചെയ്തു. പോലീസ് ഓഫീസേഴ്സ് അസോസിയേഷന് റൂറല്‍ ജില്ലാ സെക്രട്ടറി കെ.പി. രാജു, മെഡിക്കല്‍ കോളജിലെ ഡോക്ടര്‍ ഹരിപ്രിയ, ഇരിങ്ങാലക്കുട ഡിവൈഎസ്പി ബാബു കെ. തോമസ്, കൊടുങ്ങല്ലൂര്‍ ഡിവൈഎസ്പി സലീഷ് എന്‍. ശങ്കര്‍, കേരള പോലീസ് ട്രഷറര്‍ എം.എല്‍. വിജോഷ് എന്നിവര്‍ പ്രസംഗിച്ചു.