ചെമ്മണ്ട സുബ്രഹ്മണ്യക്ഷേത്രം താഴികക്കുടം സമര്‍പ്പിച്ചു
കാറളം: ചെമ്മണ്ടയിലെ സുബ്രഹ്മണ്യക്ഷേത്രത്തിലെ പുനരുദ്ധാരണം ആദ്യഘട്ടം പൂര്‍ത്തിയായി. 2500 ചതുരശ്രഅടി വട്ടത്തിലുള്ള ശ്രീകോവിലിന്റെ ഉത്തരങ്ങളും കഴുക്കോലുകളുമെല്ലാം തേക്കിലാണ് നിര്‍മിച്ചിരിക്കുന്നത്. 60 കഴുക്കോലുകളാണ് വട്ടശ്രീകോവിലിലുള്ളത്. മേല്‍ക്കൂരയ്ക്ക് മുകളില്‍ താഴികക്കുടം സമര്‍പ്പണം നടത്തി. ക്ഷേത്രം തന്ത്രി തരണനെല്ലൂര്‍ സതീശന് നമ്പൂതിരിപ്പാടിന്റെ മുഖ്യകാര്‍മികത്വത്തില്‍ നടന്ന ചടങ്ങുകള്‍ക്ക് ശേഷം ആചാരി മാപ്രാണം വിരുത്തിപറമ്പില്‍ രാമകൃഷ്ണന് താഴികക്കുടം സമര്‍പ്പിച്ചു. പുനരുദ്ധാരണ കമ്മിറ്റി ചെയര്മാന് ശ്രീകുമാര്‍ മേലേടത്ത്, സെക്രട്ടറി അനില്‍കുമാര്‍, നാഗാര്‍ജുന ചാരിറ്റീസ് പ്രസിഡന്റ് പി. നന്ദകുമാര്‍, സെക്രട്ടറി ടി.കെ. മധു എന്നിവര്‍ നേതൃത്വം നല്കി. രണ്ടാംഘട്ടത്തില്‍ ചുറ്റമ്പലം, മുഖമണ്ഡപം, നടപ്പുര, ചുറ്റുമതില്‍ എന്നിവയുടെ നവീകരണം നടക്കും.