കുച്ചിപ്പുടിയില്‍ വീണ്ടും കാറ്റ്ലിന്റെ വിജയത്തിളക്കം; സഹോദയ കലോത്സവത്തില്‍ ഒന്നാം സ്ഥാനം
ഫോട്ടോ ക്യാപ്ഷന്‍ () തൃശൂര്‍ സെന്‍ട്രല്‍ സിബിഎസ്ഇ സഹോദയ കലോത്സവത്തില്‍ കാറ്റഗറി മൂന്നിലെ കുച്ചിപ്പുടിയില്‍ ഒന്നാം സ്ഥാനം നേടിയ കാറ്റ്ലിന് ബിന്സ്റ്റോം (മാള ഡോ. രാജു ഡേവീസ് ഇന്റര്‍നാഷണല്‍ സ്കൂള്‍).

ഇരിങ്ങാലക്കുട: തൃശൂര്‍ സെന്‍ട്രല്‍ സിബിഎസ്ഇ സഹോദയ കലോത്സവത്തില്‍ കാറ്റഗറി മൂന്നിലെ കുച്ചിപ്പുടിയില്‍ ഒന്നാം സ്ഥാനം നേടി കാറ്റ്ലിന് ബിന്സ്റ്റോം. മാളയിലെ ഡോ. രാജു ഡേവീസ് ഇന്റര്‍നാഷണല്‍ സ്കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥിനിയായ കാറ്റ്ലിന് തുടര്‍ച്ചയായ വിജയങ്ങളിലൂടെ കലാരംഗത്ത് ശ്രദ്ധേയയാവുകയാണ്. കഴിഞ്ഞ വര്‍ഷം കുച്ചിപ്പുടി, ഭരതനാട്യം എന്നീ ഇനങ്ങളില്‍ സംസ്ഥാനതലത്തില്‍ ഒന്നാം സ്ഥാനം നേടിയ കാറ്റ്ലിന് ഇത്തവണയും മികച്ച പ്രകടനമാണ് കാഴ്ചവച്ചത്.
ഈ കലോത്സവത്തില്‍ തന്നെ ഭരതനാട്യത്തില്‍ ഒന്നാം സ്ഥാനം നേടുകയും നാടോടിനൃത്തത്തില്‍ മത്സരിക്കുകയും ചെയ്തിരുന്നു. എട്ടാം ക്ലാസ് മുതലാണ് കാറ്റ്ലിന് കുച്ചിപ്പുടി അഭ്യസിച്ചുതുടങ്ങിയത്. എടപ്പിള്ളി നാട്യശാലയില്‍ സൂരജ് നായരുടെ കീഴിലാണ് പരിശീലനം. സഹപാഠിയായ മീനാക്ഷി എസ്. വര്‍മ ആലപിച്ച ഗാനത്തിനൊപ്പമാണ് കാറ്റ്ലിന് കുച്ചിപ്പുടി അവതരിപ്പിച്ചത്. കുട്ടികൃഷ്ണന്റെ ലീലാവിലാസങ്ങളാണ് നൃത്താവിഷ്കാരത്തിലൂടെ അരങ്ങിലെത്തിച്ചത്.
ചുവടുകളുടെ കൃത്യതയും ഭാവാഭിനയത്തിന്റെ മികവും അവതരണത്തിലെ തികവും ഒത്തുചേര്‍ന്നപ്പോള്‍ കാറ്റ്ലിന് വീണ്ടും വിജയകിരീടം. കാറ്റ്ലിന്റെ കലായാത്രയ്ക്ക് പിന്നില്‍ അമ്മൂമ്മ ജെസിയുടെ പിന്തുണയും ഏറെ വലുതാണ്. പരിശീലനത്തിനായി കാറ്റ്ലിനെ കൊണ്ടുപോകുന്നതും അമ്മൂമ്മ തന്നെയാണ്. മൂഴിക്കുളം സ്വദേശി ബിന്സ്റ്റോമിന്റെയും ഫ്രെനിയുടെയും ഏകമകളാണ് കാറ്റ്ലിന്.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

16-ാമത് റവന്യൂ ജില്ലാ ശാസ്ത്രോത്സവത്തില്‍ തൃശൂര്‍ ഈസ്റ്റ് ഉപജില്ല ഓവറോള്‍ ചാമ്പ്യന്മാര്
ഠാണാ ചന്തക്കുന്ന് റോഡിലെ അശാസ്ത്രീയ ഡിവൈഡര്‍ നിര്‍മാണം; ആശങ്കകള്‍ പരിഹരിക്കാതെ പണികള്‍ പുനരാരംഭിക്കില്ലെന്ന് കെഎസ്ടിപി
ശാസ്ത്രസ്വപ്നങ്ങള്ക്ക് ചിറകുനല്‍കി കുരുന്നുപ്രതിഭകള്നൂതന ആശയങ്ങളും വിസ്മയാവിഷ്കാരങ്ങളുമായി തൃശൂര്‍ റവന്യൂ ജില്ലാ സ്കൂള്‍ ശാസ്ത്രോത്സവത്തിന് തുടക്കം
ഠാണാ ചന്തക്കുന്ന് റോഡ്: ഡിവൈഡര്‍ അശാസ്ത്രീയം
ഫോട്ടോഗ്രാഫിയുടെ ഋതുഭേദങ്ങള്‍ അടയാളപ്പെടുത്തിയ പുസ്തകശേഖരം സെന്റ് ജോസഫ്സ് കോളജിന് കൈമാറി എ.സി. ജയന്
തൃശൂര്‍ കൊടുങ്ങല്ലൂര്‍ സംസ്ഥാനപാത; നടവരമ്പ് ചിറവളവില്‍ റോഡ് ഗതാഗതത്തിനു തുറന്നു