കുച്ചുപ്പുടിയില് ശിവന്യ വിനോദിന് മിന്നും വിജയം; സംസ്ഥാനതലത്തിലേക്ക് ആദ്യ ചുവടുവെപ്പ്

ഇരിങ്ങാലക്കുട: ത്രിപുരദഹനത്തിന്റെ ഐതിഹ്യകഥയ്ക്ക് കുച്ചുപ്പുടിയുടെ ചുവടുകളും മുദ്രകളും ഭാവങ്ങളും പകര്ന്നുനല്കിയപ്പോള് ശിവന്യ വിനോദിന് വിജയം. തൃശൂര് സെന്ട്രല് സഹോദയ സിബിഎസ്ഇ കലോത്സവത്തില് കാറ്റഗറി നാലില് കുച്ചുപ്പുടിയില് ഒന്നാം സ്ഥാനത്തോടെ എ ഗ്രേഡ് നേടിയ ശിവന്യ സംസ്ഥാനതല മത്സരത്തിന് അര്ഹത നേടി. കുച്ചുപ്പുടിയില് സംസ്ഥാനതല മത്സരത്തിന് യോഗ്യത നേടുന്നത് ആദ്യമായാണ്. അഷ്ടമിച്ചിറ വിജയഗിരി പബ്ലിക് സ്കൂളിലെ പ്ലസ് ടു വിദ്യാര്ഥിനിയായ ശിവന്യയ്ക്ക് നൃത്തം ജീവിതത്തിന്റെ ഭാഗമാണ്. മൂന്നര വയസില് നൃത്തപഠനം ആരംഭിച്ച ശിവന്യ എട്ടാം ക്ലാസ് മുതല് സഹോദയ കലോത്സവങ്ങളില് മത്സരിക്കുന്നുണ്ട്.
കഴിഞ്ഞ നാലുവര്ഷമായി ഭരതനാട്യത്തിലും മോഹിനിയാട്ടത്തിലും സംസ്ഥാനതലത്തില് മത്സരിച്ച അനുഭവസമ്പത്തുമായാണ് കുച്ചുപ്പുടിയിലും പുതിയ നേട്ടം സ്വന്തമാക്കിയത്. കുച്ചുപ്പുടിയില് രണ്ടുവര്ഷമായി മാത്രമാണ് ശിവന്യ പരിശീലനം നടത്തുന്നത്. പ്രശസ്ത നര്ത്തകനും ഗുരുവുമായ ഡോ. ആര്എല്വി രാമകൃഷ്ണന്റെ കീഴിലാണ് പരിശീലനം. ചാലക്കുടിയിലെ കുന്നിശേരി രാമന് സ്മാരക കലാഗൃഹത്തിലാണ് കുച്ചുപ്പുടി അഭ്യസിക്കുന്നത്. ശിവന്റെ ത്രിപുരദഹനകഥയാണ് മത്സരവേദിയില് ശിവന്യ അവതരിപ്പിച്ചത്.
പുരാണകഥയുടെ ആശയവും ഭാവതീവ്രതയും നൃത്താവിഷ്കാരത്തിലൂടെ അവതരിപ്പിക്കുന്നതിനായി കൊറിയോഗ്രാഫര് ദേവേഷാണ് നൃത്തം ചിട്ടപ്പെടുത്തിയത്. ഗംഭീരനാട്ട രാഗത്തില് ആദിതാളത്തിലാണ് ഈ നൃത്താവിഷ്കാരം ഒരുക്കിയിരിക്കുന്നത്. കഥയുടെ ഭാവവും കുച്ചുപ്പുടിയുടെ സവിശേഷമായ ചുവടുകളും സമന്വയിപ്പിച്ച അവതരണമാണ് മത്സരത്തിനായി തയ്യാറാക്കിയത്. ഭരതനാട്യത്തിലും മോഹിനിയാട്ടത്തിലും മത്സരിച്ചുള്ള അനുഭവം കുച്ചുപ്പുടിയിലെ മുന്നേറ്റത്തിന് കരുത്തായി. അന്നനാട് സ്വദേശി വിനോദിന്റെയും ആശയുടെയും ഏകമകളാണ് ശിവന്യ.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

നൃത്തച്ചുവടുകളില് അരങ്ങുണര്ന്നു; കലയുടെ പൊന്പൂരം കൊടിയേറി…..
പൂമംഗലം പഞ്ചായത്തില് പകല്വീട് തുറന്നു
ടൗണ് അമ്പ് ഫെസ്റ്റ് ജീവകാരുണ്യ പ്രവര്ത്തനങ്ങളുടെ ഉദ്ഘാടനം
കാലിക്കട്ട് യൂണിവേഴ്സിറ്റി ഇന്റര്സോണ് ഹോക്കി വനിത വിഭാഗത്തില് ജേതാക്കളായി ക്രൈസ്റ്റ് കോളജ് ടീം
ഇരിങ്ങാലക്കുടയുടെ വികസനം: എംഎല്എയുമായി കൂടിക്കാഴ്ച നടത്തി യുവമോര്ച്ച
റോട്ടറി ക്ലബ്ബിന്റെ നേതൃത്വത്തില് ശുചീകരണ പ്രവര്ത്തനം നടത്തി