ഭരതനാട്യത്തില്‍ മികവിന്റെ മുദ്ര പതിപ്പിച്ച് കാറ്റ്ലിന്; സഹോദയ കലോത്സവത്തില്‍ തുടര്‍ച്ചയായ മൂന്നാം വര്‍ഷവും ഒന്നാം സ്ഥാനം
ഫോട്ടോ ക്യാപ്ഷന്‍ () തൃശൂര്‍ സെന്‍ട്രല്‍ സിബിഎസ്ഇ സഹോദയ കലോത്സവത്തില്‍ ഭരതനാട്യത്തില്‍ (കാറ്റഗറി മൂന്ന്) ഒന്നാം സ്ഥാനം നേടിയ കാറ്റ്ലിന് ബിന്സ്റ്റോം (ഡോ. രാജു ഡേവീസ് ഇന്റര്‍നാഷണല്‍ സ്കൂള്‍, മാള).

ഇരിങ്ങാലക്കുട: ചുവടുകളുടെ താളവും മുദ്രകളുടെ ചാരുതയും ഭാവാഭിനയത്തിന്റെ മികവും ഒത്തുചേര്‍ന്ന ഭരതനാട്യവേദിയില്‍ വീണ്ടും ഒന്നാം സ്ഥാനത്തിന്റെ തിളക്കവുമായി കാറ്റ്ലിന് ബിന്സ്റ്റോം. തൃശൂര്‍ സെന്‍ട്രല്‍ സിബിഎസ്ഇ സഹോദയ കലോത്സവത്തില്‍ കാറ്റഗറി മൂന്നില്‍ ഭരതനാട്യത്തിലാണ് കാറ്റ്ലിന് ഒന്നാം സ്ഥാനം നേടിയത്. മാളയിലെ ഡോ. രാജു ഡേവീസ് ഇന്റര്‍നാഷണല്‍ സ്കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥിനിയായ കാറ്റ്ലിന് തുടര്‍ച്ചയായ മൂന്നാം വര്‍ഷമാണ് സഹോദയ കലോത്സവത്തില്‍ ഭരതനാട്യത്തില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കുന്നത്.
പുരാണകഥകളുടെ ഭാവസൗന്ദര്യം നൃത്തച്ചുവടുകളിലൂടെയും മുദ്രകളിലൂടെയും വേദിയിലെത്തിച്ച കാറ്റ്ലിന് ഇത്തവണ മുരുകന്റെയും വള്ളിയുടെയും കഥയാണ് ഭരതനാട്യത്തിലൂടെ ആവിഷ്കരിച്ചത്. കഥയുടെ വൈകാരികതയും കഥാപാത്രങ്ങളുടെ ഭാവങ്ങളും നൃത്തഭാഷയില്‍ അവതരിപ്പിച്ചാണ് മത്സരവേദിയില്‍ മികവു തെളിയിച്ചത്. മൂന്നു വര്‍ഷം മുമ്പാണ് കാറ്റ്ലിന് ഭരതനാട്യം അഭ്യസിച്ചു തുടങ്ങിയത്. ഈ ചുരുങ്ങിയ കാലയളവിനുള്ളില്‍ തന്നെ സ്കൂള്‍തലത്തിലും സംസ്ഥാനതലത്തിലും ശ്രദ്ധേയമായ നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ കാറ്റ്ലിന് കഴിഞ്ഞു.
സഹോദയ കലോത്സവത്തില്‍ മത്സരിച്ച മൂന്നു വര്‍ഷങ്ങളിലും ഒന്നാം സ്ഥാനം നേടിയെന്നത് കാറ്റ്ലിന്റെ സ്ഥിരതയാര്‍ന്ന പ്രകടനത്തിന്റെ തെളിവാണ്. കഴിഞ്ഞ വര്‍ഷം സംസ്ഥാനതലത്തില്‍ ഒന്നാം സ്ഥാനം നേടിയ കാറ്റ്ലിന് അതിനു മുമ്പുള്ള വര്‍ഷം സംസ്ഥാനതലത്തില്‍ മൂന്നാം സ്ഥാനവും കരസ്ഥമാക്കിയിരുന്നു. എടപ്പിള്ളി നാട്യശാലയില്‍ സൂരജ് നായരുടെ കീഴിലാണ് കാറ്റ്ലിന് ഭരതനാട്യം അഭ്യസിക്കുന്നത്. പഠനത്തോടൊപ്പം നൃത്തപരിശീലനവും മുന്നോട്ടുകൊണ്ടുപോകുന്ന കാറ്റ്ലിന്റെ നേട്ടങ്ങള്‍ കലാരംഗത്തെ തുടര്‍യാത്രയ്ക്ക് കൂടുതല്‍ പ്രചോദനമാകുകയാണ്. മൂഴിക്കുളം സ്വദേശി ബിന്സ്റ്റോമിന്റെയും ഫ്രെനിയുടെയും ഏകമകളാണ് കാറ്റ്ലിന്.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

പഞ്ഞിയും കമ്പിയും ചേര്‍ത്ത് പാവകളില്‍ നൃത്തച്ചുവടൊരുക്കി ദിയമരിയ
16-ാമത് റവന്യൂ ജില്ലാ ശാസ്ത്രോത്സവത്തില്‍ തൃശൂര്‍ ഈസ്റ്റ് ഉപജില്ല ഓവറോള്‍ ചാമ്പ്യന്മാര്
മൂന്നു മണിക്കൂറില്‍ മരത്തില്‍ തീര്‍ത്തത് മൂന്ന് വിസ്മയങ്ങള്‍; ഇഷാല്ദേവിന് കൈയടി
കാര്‍ബണിനെ ഊര്ജസ്രോതസാക്കാം; വളമായും ആല്‍ഗ കൃഷിക്കും ഉപയോഗിക്കാം
കാട്ടൂരില്‍ വന്‍ സ്പിരിറ്റ് ശേഖരം പിടികൂടി; 3220 ലിറ്റര്‍ സ്പിരിറ്റ് പിടിച്ചെടുത്തു. പ്രതിയെ ഉടന്‍ പിടികൂടുമെന്ന് അന്വേഷണ സംഘം
കഷ്ടപ്പാടുകള്‍ക്കിടയിലും കളിമണ്ണില്‍ വിസ്മയം തീര്‍ത്ത് വിശാല്‍ കൃഷ്ണ