കൂടല്‍മാണിക്യം ദേവസ്വം മ്യൂസിയം ആന്‍ഡ് ആര്‍ക്കൈവ്സ് ആറാം വാര്‍ഷികവും ചരിത്ര സെമിനാറും നടത്തി
ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ദേവസ്വം മ്യൂസിയം ആന്‍ഡ് ആര്‍ക്കൈവ്സിന്റെ ആറാം വാര്‍ഷികവും ചരിത്ര സെമിനാറിന്റെ ഉദ്ഘാടന ചടങ്ങില്‍ ദേവസ്വം ചെയര്മാന് അഡ്വ. സി.കെ ഗോപി തിരി തെളിയിക്കുന്നു.
ഇരിങ്ങാലക്കുട: കൂടല്‍മാണിക്യം ദേവസ്വം മ്യൂസിയം ആന്‍ഡ് ആര്‍ക്കൈവ്സിന്റെ ആറാം വാര്‍ഷികവും ചരിത്ര സെമിനാറും ചരിത്രകാരനും എറണാകുളം മഹാരാജാസ് കോളജ് പ്രിന്‍സിപ്പലുമായ ഡോ. പി.എസ്. മനോജ്കുമാര്‍ ഉദ്ഘാടനം ചെയ്തു. ദേവസ്വം ചെയര്മാന് അഡ്വ. സി.കെ. ഗോപി അധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടര്‍ ശിഖ സുരേന്ദ്രന്, വാര്‍ഡ് കൗണ്‍സിലര്‍ സ്മിത കൃഷ്ണകുമാര്‍, ക്രൈസ്റ്റ് കോളജ് പ്രിന്‍സിപ്പല്‍ റവ.ഡോ. ജോളി ആന്‍ഡ്രൂസ്, നമ്പൂതിരീസ് ബിഎഡ് കോളജ് പ്രിന്‍സിപ്പല്‍ ഡോ. ഹരിനാരായണന്, കൂടല്‍മാണിക്യം ദേവസ്വം അഡ്മിനിസ്ട്രേറ്റര്‍ സി. പ്രീതി, ദേവസ്വം മ്യൂസിയം ആന്‍ഡ് ആര്‍ക്കൈവ്സ് ഉപദേശക സമിതിയംഗങ്ങളായ ഡോ. ടി.കെ. നാരായണന്, പ്രഫ. സാവിത്രി ലക്ഷ്മണന്, അശോകന് ചരുവില്‍, അമ്മന്നൂര്‍ പരമേശ്വര ചാക്യാര്‍, ഭരണസമിതി അംഗങ്ങളായ ഗോവിന്ദന് നമ്പൂതിരിപ്പാട്, കെ. ബിന്ദു, ഡോ. മുരളി ഹരിതം, വി.സി. പ്രഭാകരന്, അഡ്വ. കെ.ജി. അജയ്കുമാര്‍, രാഘവന് മുളങ്ങാടന്‍ എന്നിവര്‍ സംസാരിച്ചു.
ദേവസ്വം മ്യൂസിയം ആന്‍ഡ് ആര്‍ക്കൈവ്സ് കോ ഓര്‍ഡിനേറ്റര്‍ ഡോ. കെ. രാജേന്ദ്രന് സ്വാഗതവും പ്രഫുല്ലചന്ദ്രന് നന്ദിയും പറഞ്ഞു. തുടര്‍ന്ന് ആലുവ ഭാരത് മാതാ സ്കൂള്‍ ഓഫ് ലീഗല്‍ സ്റ്റഡീസ് അസിസ്റ്റന്റ് പ്രഫസര്‍ ഡോ. ശ്യാമ ബി. മേനോന് ക്ഷേത്രം പ്രദേശം ഭരണകൂടം: കൊച്ചിയും തിരുവിതാംകൂറും തമ്മിലുള്ള പ്രാദേശിക നിയന്ത്രണത്തിനായുള്ള പോരാട്ടം എന്ന വിഷയത്തില്‍ സെമിനാര്‍ അവതരിപ്പിച്ചു. തുടര്‍ന്ന് നടന്ന ചര്‍ച്ചയില്‍ പ്രഫ. വിമല മേനോന്, എന്‍.എസ്. ഷാനി, ഡോ. എം.വി. അമ്പിളി എന്നിവര്‍ പങ്കെടുത്തു. സെന്റ് ജോസഫ്സ് കോളജ് അസോസിയേറ്റ് പ്രഫസര്‍ ലിറ്റി ചാക്കോ സംഗമഗ്രാമവും സംഗമഗ്രാമത്തിലെ മാധവനും എന്ന വിഷയത്തില്‍ അവതരിപ്പിച്ച സെമിനാറില്‍ പ്രഫ. സാവിത്രി ലക്ഷ്മണന് മോഡറേറ്ററായി. ഡോ. കേസരി മേനോന്, അന്താരാഷ്ട്ര ഗണിതശാസ്ത്ര വിദഗ്ധന്‍ ടി.എന്‍. രാമചന്ദ്രന്, ഡോ. സി.വി. സുധീര്‍ എന്നിവര്‍ അനുബന്ധ ചര്‍ച്ചയില്‍ പങ്കെടുത്തു.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

പുല്ലൂര്‍ സേക്രഡ് ഹാര്‍ട്ട് മിഷന് ഹോസ്പിറ്റലില്‍ സൗജന്യ അസ്ഥിരോഗ നിര്‍ണയ ക്യാമ്പ് സംഘടിപ്പിച്ചു
പൂമംഗലം കുടുംബാരോഗ്യ കേന്ദ്രത്തില്‍ ഓപ്പണ്‍ ജിം ഉദ്ഘാടനം ചെയ്തു
അമ്മന്നൂര്‍ ഗുരുകുലത്തിലെ മാധവനാട്യഭൂമിയില്‍ മായാശിരസ് കൂടിയാട്ടം അരങ്ങേറി
മഴുവഞ്ചേരി തുരുത്ത് ചക്കരപ്പാടം പാലം നിര്‍മാണം വേഗത്തിലാക്കും: അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എ
പ്രഥമ രുദ്രപ്രഭ പുരസ്കാരം കലാനിലയം ഗോപിക്കും കലാമണ്ഡലം ശിവദാസനും
എന്റെ പാടം എന്റെ പുസ്തകം പദ്ധതിക്ക് തുടക്കം