കൂടല്മാണിക്യംക്ഷേത്രത്തില് കലവറ നിറക്കല്‍ ചടങ്ങ് ഭക്തിസാന്ദ്രം
കൂടല്‍മാണിക്യംക്ഷേത്രത്തിലെ തണ്ടിക വരവ്, തൃപ്പൂത്തിരി, മുക്കിടി എന്നിവയ്ക്ക് മുന്നോടിയായി നടന്ന കലവറ നിറക്കല്‍ ചടങ്ങ്.
ഇരിങ്ങാലക്കുട: കൂടല്‍മാണിക്യംക്ഷേത്രത്തിലെ തണ്ടിക വരവ് തൃപ്പൂത്തിരി മുക്കിടി എന്നിവയ്ക്ക് മുന്നോടിയായി കലവറ നിറക്കല്‍ ചടങ്ങ് നടന്നു. ക്ഷേത്രം മേല്‍ശാന്തി പുത്തില്ലത്ത് നീലകണ്ഠന് നമ്പൂതിരി ശ്രീകോവില്‍ നിന്നും പകര്‍ന്നു കൊണ്ടുവന്ന ദീപം തെളിച്ചാണ് ചടങ്ങുകള്‍ക്ക് തുടക്കമായത്. ദേവസ്വം ചെയര്മാന് അഡ്വ. സി.കെ. ഗോപി അധ്യക്ഷത വഹിത്ത. കമ്മറ്റി അംഗങ്ങളായ അഡ്വക്കേറ്റ് അജയകുമാര്‍ സ്വാഗതവും രാഘവന് മുളങ്ങാടന്‍ നന്ദിയും പറഞ്ഞു. ക്ഷേത്ര ഭൂമിയില്‍ വിളഞ്ഞ നെല്ല് കൊയ്തെടുത്തുണ്ടാക്കിയ അരി ദേവസം ചെയര്മാന് ഭഗവാന് സമര്‍പ്പിച്ചുകൊണ്ട് കലവറ നിറയ്ക്കലിന് തുടക്കം കുറിച്ചു. ദേവസ്വം അംഗങ്ങളായ ഡോ. മുരളി ഹരിതം, ബിന്ദു, അഡ്മിനിസ്ട്രേറ്റര്‍ പ്രീതി എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

ചെന്ത്രാപ്പിന്നി എസ്എന്‍ വിദ്യാഭവന് സീനിയര്‍ സെക്കന്‍ഡറി സ്കൂളിന് കിരീടം
എവുപ്രാസ്യ ജന്മഗൃഹ കപ്പേളയില്‍ 149-ാം ജന്മദിനത്തിരുനാള് ആഘോഷിച്ചു
ഭരതനാട്യത്തില്‍ മികവിന്റെ മുദ്ര പതിപ്പിച്ച് കാറ്റ്ലിന്; സഹോദയ കലോത്സവത്തില്‍ തുടര്‍ച്ചയായ മൂന്നാം വര്‍ഷവും ഒന്നാം സ്ഥാനം
ഷ്വേൺസ്റ്റാട്ട് മാതാവിന്റെ തിരുനാൾ ആഘോഷങ്ങൾ നാളെ കാട്ടുങ്ങച്ചിറയിൽ
മാപ്രാണം ഫാത്തിമ മാതാ ദേവാലയത്തില്‍ തിരുനാള്‍ നാളെ
ഒപ്പനച്ചുവടില് ഇരട്ട മികവ്; ഡോ. രാജു ഡേവീസ് സ്കൂളും എസ്എന്‍ വിദ്യാഭവനും ഒന്നാമത്