കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി മനീന്ദര്‍ജീത് സിംഗ് ബിട്ട
ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ ദര്‍ശനം നടത്തുന്ന മനീന്ദര്‍ജീത് സിംഗ് ബിട്ട.
ഇരിങ്ങാലക്കുട: അഖിലേന്ത്യ തീവ്രവാദ വിരുദ്ധ മുന്നണിയുടെ ചെയര്മാന് മനീന്ദര്‍ജീത് സിംഗ് ബിട്ട നാലമ്പല ദര്‍ശനത്തിന്റെ ഭാഗമായി കൂടല്‍മാണിക്യം ക്ഷേത്രത്തിലെത്തി. ഇന്നലെ രാവിലെ 7.30 ഓടെ ദര്‍ശനത്തിനായി ക്ഷേത്രത്തിലെത്തിയ അദ്ദേഹത്തെ ദേവസ്വം ചെയര്മാന് അഡ്വ. പി.കെ. ഗോപി, ഭരണസമിതി അംഗങ്ങളായ മുരളി ഹരിതം, ബിന്ദു എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു. ദേവസ്വം ചെയര്മാന് പൊന്നാടയണിയിച്ച് ആദരിച്ചു. തൃശൂരില്‍ ആയൂര്‍വേദ ചികിത്സയ്ക്കായെത്തിയതാണ് മനീന്ദര്‍ജീത് സിംഗ് ബിട്ട. തീര്‍ഥാടകര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കാത്ത വിധത്തില്‍ എല്ലാവിധ സുരക്ഷ മുന്നോരുക്കങ്ങളും ദര്‍ശനത്തോടനുബന്ധിച്ച് ക്ഷേത്രത്തില്‍ ഉറപ്പു വരുത്തിയിരുന്നു.

കൂടൽമാണിക്യം ക്ഷേത്രത്തിൽ ദർശനം നടത്തി കേന്ദ്രമന്ത്രി സുരേഷ് ഗോപി
കൂടല്‍മാണിക്യം ക്ഷേത്രം ആനയൂട്ട് നടത്തി
ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ ഇല്ലംനിറ നടത്തി
ഇല്ലം നിറയ്ക്ക് മുന്നൊരുക്കവുമായി കൂടല്‍മാണിക്യം; പൊന്‍കതിരണിഞ്ഞ വയലില്‍ കൊയ്ത്തുത്സവം
ഔഷധസേവാദിനം ആചരിച്ചു
നാലമ്പല തീര്‍ഥാടനം; ഭക്തര്‍ക്കായി സമഗ്ര ഒരുക്കം: എല്ലാ വകുപ്പുകളും ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണമെന്ന് മന്ത്രി