ജെസിഐ വാരാഘോഷങ്ങളുടെ ഉദ്ഘാടനം ഇരിങ്ങാലക്കുട എസ്ഐ സി.എം. ക്ലീറ്റസ് നിര്‍വഹിച്ചു
ഇരിങ്ങാലക്കുട: ജൂണിയര്‍ ചേംബര്‍ ഇന്റര്‍ നാഷണല്‍ ആഗോള വ്യാപകമായി നടത്തുന്ന ജെസിഐ വാരാഘോഷങ്ങളുടെ ഉദ്ഘാടനം ഇരിങ്ങാലക്കുട എസ്ഐ സി.എം. ക്ലീറ്റസ് നിര്‍വഹിച്ചു. പോലീസ് സ്റ്റേഷന് അങ്കണത്തില്‍ കോവിഡ് പ്രോട്ടോക്കോള്‍ പ്രകാരം നടന്ന ചടങ്ങില്‍ ജെസിഐ പ്രസിഡന്റ് ജെന്സന് ഫ്രാന്‍സീസ് അധ്യക്ഷത വഹിച്ചു. മുന്‍ പ്രസിഡന്റുമാരായ അഡ്വ. ഹോബി ജോളി, ടെല്‍സണ്‍ കോട്ടോളി എന്നിവര്‍ പ്രസംഗിച്ചു. പാവപ്പെട്ട കുടുംബങ്ങള്‍ക്കു സഹായമായി നല്കുന്ന പലവ്യഞ്ജന കിറ്റിനു വേണ്ട ധനസഹായം എസ്ഐ സി.എം. ക്ലീറ്റസിനു പ്രസിഡന്റ് ജെന്സന് ഫ്രാന്‍സിസ് കൈമാറി. ഒരാഴ്ച നീണ്ടുനില്‍ക്കുന്ന വാരാഘോഷങ്ങളുടെ ഭാഗമായി കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുക, പരിസര ശുചീകരണ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുക, കോവിഡ് മൂലം മാനസിക സമ്മര്‍ദം അനുഭവിക്കുന്നവര്‍ക്കു ആശ്വാസം പകരുക, മാസ്ക് സാനിറ്റൈസര്‍ വിതരണം, കിറ്റുകള്‍ വിതരണം, ധനസഹായ വിതരണം തുടങ്ങിയ പ്രവര്‍ത്തനങ്ങളാണു വാരാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്നത്.

പൂക്കള്‍ വാടില്ല, നിറം മങ്ങില്ല, ഓണവിപണിയില്‍ റെഡിമെയ്ഡ് തരംഗം
ഇരിങ്ങാലക്കുട സപ്ലൈകോയില്‍ ഓണച്ചന്ത ആരംഭിച്ചു
മെട്രോ ഹെല്‍ത്ത് കെയറിലെയും മെട്രോ ഐ കെയറിലെയും ഓണാഘോഷം നടത്തി
ഇരിങ്ങാലക്കുട സര്‍വീസ് സഹകരണ ബാങ്കിന്റെ ഓണ വിപണി ഉദ്ഘാടനം ചെയ്തു
കുഞ്ഞോണക്കോടി സമ്മാനിച്ചു
പുല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്ക് ഓണക്കിറ്റ് വിതരണം ചെയ്തു