ക്രൈസ്റ്റ്കോളജില്‍ ത്രിദിന രംഗകലാ കോണ്‍ഫറന്‍സ് ആരംഭിച്ചു
ഇരിങ്ങാലക്കുട കഥകളി ക്ലബ് ഒരുക്കുന്ന രംഗകലാ കോണ്‍ഫറന്‍സിനു പ്രശസ്ത നര്‍ത്തകി സ്വപ്ന സുന്ദരി തിരിതെളിയിക്കുന്നു.
ഇന്ന് ഡോ. സദനം കൃഷ്ണന്‍കുട്ടി തിരിതെളിയിക്കും
ഇരിങ്ങാലക്കുട: ഡോ.കെ.എന്‍. പിഷാരടി കഥകളി ക്ലബ്ബിന്റെ നേതൃത്വത്തില്‍ ക്രൈസ്റ്റ് കോളജ് ഇന്ത്യന്‍ നോളജ് സിസ്റ്റം സെല്ലുമായി ചേര്‍ന്നും സര്വമംഗളയുടെ സഹകരണത്തോടെ നടത്തുന്ന ത്രിദിന രംഗകലാകോണ്ഫറസിന് തിരിതെളിഞ്ഞു. ക്രൈസ്റ്റ് കോളജ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ പ്രശസ്ത നര്‍ത്തകി സ്വപ്ന സുന്ദരി തിരിതെളിയിച്ചു. അനിയന് മംഗലശേരി അധ്യക്ഷത വഹിച്ചു. പ്രോഗ്രാം ഡയറക്ടര്‍ ശ്രീലക്ഷ്മി ഗോവര്ധന്, കഥകളി ക്ലബ്ബ് പ്രസിഡന്റ് രമേശന് നമ്പീശന്, കോളജ് മാനേജര്‍ ഫാ. ജോയ് പീണിക്കപറമ്പില്‍, പ്രിന്‍സിപ്പല്‍ റവ.ഡോ. ജോളി ആന്‍ഡ്രൂസ്, അഡ്വ. രാജേഷ് തമ്പാന് തുടങ്ങിയവര്‍ സംസാരിച്ചു.
മോഹിനിയാട്ടത്തിലെ ആംഗിക സാത്വിക അഭിനയ രീതികളും നാട്യശാസ്ത്രവും എന്ന വിഷയത്തെ ആസ്പദമാക്കി നിര്‍മല പണിക്കരുടെ ശിഷ്യരും ഭരതശാസ്ത്രത്തെ അടിസ്ഥാനമാക്കി ക്ഷേത്രാനുഷ്ഠാന നൃത്തങ്ങളില്‍ പ്രയോഗിക്കുന്ന നൃത്തപ്രയോഗപദ്ധതികളും മാര്ഗിദേശീ താളങ്ങളും വിഷയത്തെ ആസ്പദമാക്കി സ്വപ്നസുന്ദരിയും ചൊല്ലിയാടി. ഇന്ന് വൈകിട്ട് അഞ്ചിന് നടക്കുന്ന വാര്‍ഷിക-സമാപനസമ്മേളനത്തില്‍ പദ്മശ്രീ പുരസ്കൃതന്‍ മട്ടന്നൂര്‍ ശങ്കരന്‍കുട്ടി മാരാര്‍ ഉദ്ഘാടനം നിര്‍വ്വഹിക്കും.
രമേശന് നമ്പീശന് അദ്ധ്യക്ഷത വഹിക്കും. സുപ്രസിദ്ധ സിനിമ സംവിധായകന് സത്യന് അന്തിക്കാട് വിശിഷ്ടാതിഥിയാകും. യോഗത്തില്‍ ഡോ. കെ എന്‍ പിഷാരടി സ്മാരക കഥകളി പുരസ്കാരം കലാമണ്ഡലം രാമചന്ദ്രന് ഉണ്ണിത്താനും പ്രഥമ ചന്ദ്രപ്രഭാ പുരസ്കാരം പള്ളം ചന്ദ്രനും, പി ബാലകൃഷ്ണന് സ്മാരക കഥകളി എന്‍ഡോമെന്റ് കോട്ടയ്ക്കല്‍ ഗോവിന്ദ ഗോപകുമാറിനും സമര്‍പ്പിക്കും. അശോകന് ചെരുവില്‍ സുവര്‍ണ്ണരേഖ- സുവര്‍ണ്ണജൂബിലി സ്മരണിക പ്രകാശനംചെയ്യും. ശശി നാരായണന്, റവ.ഡോ ജോളി ആന്‍ഡ്രൂസ് സിഎംഐ, ഡോ.സന്തോഷ് അകവൂര്‍, തോട്ടപ്പള്ളി വേണുഗോപാല്‍ മേനോന്, ഡോ. അജയ്യ കുമാര്‍ എന്നിവര്‍ സംസാരിക്കും.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

ഫീസ് വാങ്ങി, ഡ്രൈവിംഗ് പരിശീലനം നല്‍കിയില്ല: ഇരിങ്ങാലക്കുട കെഎസ്ആര്‍ടിസി ഡ്രൈവിംഗ് സ്കൂളിനെതിരെ ആരോപണം, വിദ്യാര്‍ഥികള്‍ ദുരിതത്തില്‍
ആയുര്‍വേദ ക്യാമ്പ് സംഘടിപ്പിച്ചു
പാടശേഖരങ്ങളില്‍ വൈക്കോലും കളകളും ചീഞ്ഞളിയുന്നു; ദുര്‍ഗന്ധത്തില്‍ ശ്വാസംമുട്ടി ജനങ്ങള്‍, രോഗഭീതിയില്‍ നാട്
കാട്ടൂര്‍ പഞ്ചായത്തിലെ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പ്രവര്‍ത്തകര്‍ക്കും ഹരിതകര്‍മ്മ സേനാംഗങ്ങള്‍ക്കും സുരക്ഷാ ഉപകരണങ്ങള്‍ വിതരണം ചെയ്തു
മുരിയാട് പഞ്ചായത്ത് ലൈഫ് മിഷന് ഭൂരഹിത ഭവന രഹിതരുടെ സംഗമം നടത്തി
ജാതി സെന്‍സസ് സര്‍ക്കാര്‍ നിലപാട് പ്രഖ്യാപിക്കണം; കെപിഎംഎസ്