ഭാര്യയെ കാറിടിപ്പിച്ച് പരിക്കേല്‍പ്പിച്ച കേസില്‍ നിരവധി ക്രിമിനല്‍കേസില്‍ പ്രതി അറസ്റ്റില്‍
പ്രതി ഡെനീഷ്.
ആളൂര്‍: ഭാര്യയെ കാറിടിപ്പിച്ച് പരിക്കേല്‍പ്പിച്ച കേസില്‍ നിരവധി ക്രിമിനല്‍കേസില്‍ പ്രതി അറസ്റ്റില്‍. ആളൂര്‍ വെള്ളാഞ്ചിറ പാലപ്പെട്ടി ഉന്നതി സ്വദേശി വല്ലിയങ്കല്‍ വീട്ടില്‍ ഡെനീഷ് (38) നെയാണ് എറണാകുളം കലൂരില്‍ നിന്നും തൃശൂര്‍ റൂറല്‍ പോലീസ് അറസ്റ്റ് ചെയ്തത്. 2025 നവംബര്‍ 11ന് 11.30 മണിയോടെ ആളൂര്‍ പറമ്പിറോഡിന് അടുത്തുള്ള മുസ്ലിം പള്ളിക്ക് സമീപം വെച്ച് ടൂവീലറില്‍ പോകുകയായിരുന്ന പരാതിക്കാരിയെ കാര്‍ കുറുകെയിട്ട് തടഞ്ഞുനിര്‍ത്തി വണ്ടി കേറ്റി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയും ഭയന്ന് വണ്ടിയെടുത്ത് മുന്നോട്ടുപോയ പരാതിക്കാരിയുടെ സ്കൂട്ടറില്‍ കാറിടിപ്പിച്ച് വീഴ്ത്തുകയും ചെയ്തിരുന്നു.
വെള്ളാഞ്ചിറ സ്വദേശിയായ ഭാര്യയുടെ സ്വര്‍ണം പ്രതി പണയം വെച്ചത് തിരികെ എടുത്ത് കൊടുക്കാത്തതിനെ സംബന്ധിച്ച് പരാതിക്കാരി ആളൂര്‍ പോലീസ് സ്റ്റേഷനില്‍ പരാതി കൊടുത്തതിലുള്ള വൈരാഗ്യത്താലാണ് പ്രതി പരാതിക്കാരിയെ ആക്രമിച്ചത്. ഡെനീഷ് ചാലക്കുടി പോലീസ് സ്റ്റേഷനില്‍ ഒരു വധശ്രമകേസിലും ഒരു അടിപിടികേസിലും മനുഷ്യ ജീവന് അപകടം വരത്തക്ക വിധം വാഹനമോടിച്ച ഒരു കേസിലും അങ്കമാലി പോലീസ് സ്റ്റേഷന് പരിധിയില്‍ 2345 ലിറ്റര്‍ സ്പിരിറ്റും 954 കുപ്പി ഇന്ത്യന്‍ നിര്‍മിത വിദേശ മദ്യവും സഹിതം അറസ്റ്റിലായ കേസിലും അടക്കം നാല് ക്രിമിനല്‍ക്കേസുകളിലെ പ്രതിയാണ്. ആളൂര്‍ പോലീസ് സ്റ്റേഷന് എസ്എച്ച്ഒ ബി. ഷാജിമോന്‍, എസ്ഐ കെ.ടി. ബെന്നി, എസ്ഐ ജയകുമാര്‍, ജിഎസ്സിപിഒ രാഗേഷ്, സിപിഒ മാരായ ഹരികൃഷ്ണന്, ആഷിക്, വിശാഖ് എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്ത അന്വേഷണ സംഘത്തിലുള്ളത്.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

പെസഹ ആചരിച്ചു; ഇന്ന് ദുഖവെള്ളി
ഡോ. ആര്. ബിന്ദു വേളൂക്കര ആളൂര്‍ പഞ്ചായത്തുകളില്‍ പര്യടനം നടത്തി
ഇരിങ്ങാലക്കുടയില്‍ പര്യടന തിരക്കില്‍ സ്ഥാനാര്‍ഥികള്‍
സ്പെഷ്യല്‍ സ്കൂള്‍ അധ്യാപകര്‍ക്കായി ഭിന്നശേഷി തൊഴില്‍ മേഖലവിദഗ്ദ്ധരുടെ വര്‍ക്ക്ഷോപ്പ്
നിര്‍മ്മാണ പ്രവര്‍ത്തികള്‍ നടക്കുന്ന ഠാണാ-ചന്തക്കുന്ന് റോഡില്‍ ബിഷപ്സ് ഹൗസിന് മുമ്പിലെ കാനയിലേക്ക് നിയന്ത്രണം വിട്ട കാര്‍ അപകടത്തില്‍പ്പെട്ടു
ക്രൈസ്റ്റ് കോളജില്‍ ക്രിക്കറ്റ് സമ്മര്‍ കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു