ഇരിങ്ങാലക്കുട ബൈപാസ് റോഡ്; തകര്‍ന്ന ഭാഗം കട്ട വിരിച്ച് നവീകരിക്കുന്നു
കട്ട വിരിക്കുന്നതിന് മുന്നോടിയായി തകര്‍ന്നുകിടന്നിരുന്ന ഭാഗത്ത് മെറ്റലിട്ട് ഉയര്‍ത്തിയപ്പോള്‍.
ഇരിങ്ങാലക്കുട: ബൈപാസ് റോഡില്‍ തകര്‍ന്ന് തരിപ്പണമായ ഭാഗം നഗരസഭ നവീകരിക്കുന്നു. ഇതിന്റെ ഭാഗമായി ഇവിടം മെറ്റലിട്ട് ഉയര്‍ത്തി. ലെവലിംഗ് പൂര്‍ത്തിയാക്കി ഒരാഴ്ചയ്ക്കുള്ളില്‍ കട്ട വിരിക്കുന്ന നടപടികള്‍ ആരംഭിക്കുമെന്നാണ് നഗരസഭ പറയുന്നത്. പ്ര വൃത്തികളുടെ ഭാഗമായി എംഎല്‍എ റോഡില്‍നിന്നും ഞവരിക്കുളം റോഡില്‍നിന്നും ബൈപാസ് റോഡിലേക്ക് കടക്കുന്ന ഭാഗത്ത് താത്കാലികമായി ബാരിക്കേഡുപയോഗിച്ച് ഗതാഗതം നിരോധിച്ചിട്ടുണ്ട്.
എന്നാല്‍ ചെറിയ വാഹനങ്ങള്‍ ഇതുവഴി കടന്നുപോകുന്നുണ്ട്. പതിവായി തകര്‍ച്ച നേരിടുന്ന ഭാഗങ്ങളില്‍ 200 മീറ്ററോളം കട്ടവിരിക്കാനാണ് പദ്ധതി. ഇതിനായി നഗരസഭയുടെ പ്ലാന്‍ ഫണ്ടില്‍നിന്ന് 30 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്. എംഎല്‍എ റോഡ് ചേരുന്ന ബൈപാസിന്റെ കിഴക്കുഭാഗത്തെ വലിയ കുഴികള്‍ മെറ്റലിംഗ് നടത്തിയിട്ടുണ്ടെങ്കിലും ഈ സ്ഥലങ്ങളില്‍ താത്കാലികമായി ടാറിടാനാണ് പദ്ധതി. ബസ് സ്റ്റാന്‍ഡ് ഠാണ റോഡിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാനായിട്ടാണ് കാട്ടൂര്‍ റോഡില്‍നിന്ന് പൂതംകുളം ജംഗ്ഷനിലേക്ക് സമാന്തരമായി ബൈപാസ് റോഡ് നിര്‍മിച്ചത്.
മൂന്ന് ഘട്ടങ്ങളിലായി നിര്‍മിച്ച റോഡിലെ രണ്ടാംഘട്ടത്തിലെ അരക്കിലോമീറ്ററിന് താഴെയുള്ള ഭാഗത്താണ് പതിവായി തകര്‍ച്ചഭീഷണി നേരിടുന്നത്. ഇരുവശത്തും കാനകളില്ലാത്തതിനാല്‍ വെള്ളം ഒഴുകിപ്പോകാന്‍ സംവിധാനമില്ലാത്തതാണ് പ്രദേശത്ത് മഴയില്‍ വെള്ളം കെട്ടിനിന്ന് റോഡ് തകരാന്‍ കാരണമെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. റോഡ് വികസനത്തിനായി മന്ത്രി ആര്. ബിന്ദു അഞ്ചുകോടി രൂപ അനുവദിച്ചിരുന്നതിന്റെ ടെന്‍ഡര്‍ നടപടികള്‍ ജില്ലാ പഞ്ചായത്ത് പൂര്‍ത്തിയാക്കിയിട്ടുണ്ട്. തെരഞ്ഞെടു പ്പായതിനാല് തുടര്‍നടപടികള്‍ ആരംഭിച്ചിട്ടില്ല. ടെന്‍ഡര്‍ അംഗീകരിച്ച് കരാര്‍ നല്കി കഴിഞ്ഞാല്‍ വൈകാതെ അതിന്റെ പണികളും ആരംഭിക്കും.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

പച്ചക്കറിത്തൈകള്‍ വിതരണം ചെയ്തു
ഇന്നലെ കരൂപ്പടന്ന പാലത്തിനു സമീപം കാറുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ തകര്‍ന്ന ഓട്ടോറിക്ഷ
മൂര്‍ക്കനാട് സെന്റ് ആന്റണീസ് ദേവാലയത്തില്‍ തിരുനാള്‍ ആഘോഷിച്ചു
സ്നേഹത്തിന്റെ സന്ദേശം പ്രസരിപ്പിക്കുന്നതില്‍ ക്രൈസ്തവ സമൂഹത്തിന് വലിയ പങ്ക്: മന്ത്രി ഡോ. ആര്. ബിന്ദു
ആളൂരിലെ വടുവന്‍ തോട്ടില്‍ അനധികൃത തടയണ; വെള്ളത്തില്‍ മുങ്ങി കൃഷിയിടങ്ങള്‍
ഉത്സവത്തിന് മുന്‍പേ കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ വിവാദങ്ങളുടെ വേലിയേറ്റം