പിറ്റ് എന്‍ഡിപിഎസ് നിയമപ്രകാരം, മൂന്നു മയക്കുമരുന്നു കേസുകളില്‍ പ്രതിയെ അറസ്റ്റ് ചെയ്തു
അഭിനവ് ബിനോയ് (26).
ഇരിങ്ങാലക്കുട: മയക്കുമരുന്നുകളും ലഹരിവസ്തുക്കളും വില്‍പ്പന നടത്തുന്ന ആളുകളെ പിറ്റ് എന്‍ഡിപിഎസ് ആക്ട് പ്രകാരം തടങ്കലില്‍ ആക്കുന്നതിന്റെ ഭാഗമായി മൂന്നു മയക്കുമരുന്ന് കടത്ത് കേസുകളിലെ പ്രതിയായ മേലൂര്‍ വില്ലേജില്‍ കുന്നപ്പിള്ളി ദേശത്ത് പനങ്ങാടന്‍ വീട്ടില്‍ അഭിനവ് ബിനോയ് (26) എന്നയാളെയാണ് തൃശൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവി ബി. കൃഷ്ണകുമാര്‍ ഐപിഎസിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.
അഭിനവ് പാലക്കാട് ടൗണ്‍ നോര്‍ത്ത് പോലീസ് സ്റ്റേഷന് പരിധിയില്‍ 3.660 കിലോ ഗ്രാം കഞ്ചാവുമായി അറസ്റ്റിലായ കേസിലും കൊരട്ടി പോലീസ് സ്റ്റേഷന് പരിധിയില്‍ കുട്ടികള്‍ക്കും മറ്റും വില്‍പ്പന നടത്താന്‍ സൂക്ഷിച്ച 1.155 കിലോ ഗ്രാം കഞ്ചാവുമായി അറസ്റ്റിലായ കേസിലും അങ്കമാലി പോലീസ് സ്റ്റേഷന് പരിധിയില്‍ വില്‍പ്പക്കായി സൂക്ഷിച്ച കഞ്ചാവുമായി അറസ്റ്റിലായ കേസിലും അടക്കം മൂന്നു മയക്കുമരുന്നു കേസുകളിലെ പ്രതിയാണ്.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

ഇരിങ്ങാലക്കുട വസ്ത്രവ്യാപാരശാലയിലെ തീപിടുത്തം; കത്തിയമര്നന്ത് കോടികളുടെ തുണിത്തരങ്ങള്‍
കിയോസ്കുകള്‍ ഉണ്ടായിട്ടെന്ത് ? വെള്ളം കിട്ടാനില്ല…
പടിഞ്ഞാറന്‍ മേഖലയിലേക്കുള്ള ബസ് സര്‍വ്വീസുകള്‍ പുനരാരംഭിക്കണം -കൊരുമ്പിശേരി റെസിഡന്റ്സ് അസോസിയേഷന്
പി.കെ. ചാത്തന് മാസ്റ്ററിന്റെ 38-ാം ചരമവാര്‍ഷിക ദിനാചരണം
ബാല്യകാലത്തെ ആഗ്രഹം പ്രവാസജീവിതത്തില്‍ നിറവേറ്റി
ഫിലിം മേക്കിംഗ് ശില്പശാലയ്ക്ക് സമാപനം