സിഐഎസ്സിഇ ദേശീയ ടേബിള്‍ ടെന്നീസ് ചാമ്പ്യന്‍ഷിപ്പ്: കര്‍ണാടക ഗോവ റീജിയന് ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ്
സിഐഎസ്സിഇ ദേശീയ ടേബിള്‍ ടെന്നീസ് ചാമ്പ്യന്‍ഷിപ്പില്‍ ഓവറോള്‍ കിരീടം നേടിയ കര്‍ണാടക ഗോവ റീജിയന് താരങ്ങള്‍ വിശിഷ്ടാതിഥി അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എക്കും മറ്റ് വിശിഷ്ട വ്യക്തികള്‍ക്കുമൊപ്പം.
ഇരിങ്ങാലക്കുട: സിഐഎസ്സിഇ ദേശീയ ടേബിള്‍ ടെന്നീസ് ചാമ്പ്യന്‍ഷിപ്പില്‍ കര്‍ണാടക ഗോവ റീജിയന് ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് കരസ്ഥമാക്കി. അണ്ടര്‍ 14 വിഭാഗത്തില്‍ മഹാരാഷ്ട്രയും അണ്ടര്‍ 17 വിഭാഗത്തില്‍ കര്‍ണാടക, ഗോവ ടീമും അണ്ടര്‍ 19 വിഭാഗത്തില്‍ നോര്‍ത്ത് ഈസ്റ്റും ഒന്നാം സ്ഥാനം കരസ്ഥമാക്കി. അണ്ടര്‍ 14 വിഭാഗത്തില്‍ പശ്ചിമ ബംഗാളും അണ്ടര്‍ 17 വിഭാഗത്തില്‍ മഹാരാഷ്ട്രയും അണ്ടര്‍ 19 വിഭാഗത്തില്‍ തമിഴ്നാട്, പുതുച്ചേരി ആന്‍ഡമാന്‍ നിക്കോബാര്‍ ഐലന്‍ഡും രണ്ടാം സ്ഥാനത്ത് എത്തിയപ്പോള്‍ അണ്ടര്‍ 14 വിഭാഗത്തില്‍ കര്‍ണാടക ഗോവ ടീമും അണ്ടര്‍ 17 വിഭാഗത്തില്‍ വെസ്റ്റ് ബംഗാളും അണ്ടര്‍ 19 വിഭാഗത്തില്‍ ഉത്തര്‍പ്രദേശും യഥാക്രമം മൂന്നാം സ്ഥാനം കരസ്ഥമാക്കി. മികച്ച പ്രകടനത്തിലൂടെ 25 പോയിന്റുകള്‍ നേടി കര്‍ണാടക ഗോവ റീജിയന് ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് കരസ്ഥമാക്കി. ടീമുകള്‍ക്ക് ട്രോഫികളും മെഡലുകളും സമ്മാനിച്ചു.
അണ്ടര്‍ 14 വ്യക്തിഗത വിഭാഗത്തില്‍ മഹാരാഷ്ട്രയുടെ രാഘവ് ഗൗതം മഹാജന്, അണ്ടര്‍ 17 വിഭാഗത്തില്‍ കര്‍ണാടക ഗോവ റീജിയന്റെ വേദാന്ത് വഷിഷ്ഠ്, അണ്ടര്‍ 19 വിഭാഗത്തില്‍ തമിഴ്നാട് പുതുച്ചേരി ആന്‍ഡമാന്‍ നിക്കോബാര്‍ റീജിയന്റെ റൈനാഷ് നരസിംഹന് എന്നിവര്‍ വ്യക്തിഗത ചാമ്പ്യന്മാരായി. മികച്ച പ്രകടനം കാഴ്ചവെച്ച താരങ്ങളെയും ടീമുകളെയും ചടങ്ങില്‍ ആദരിച്ചു. സമാപനചടങ്ങില്‍ അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എ മുഖ്യാതിഥിയായിരുന്നു. റെക്ടറും മാനേജരുമായ റവ. ഫാ. ഇമ്മാനുവല്‍ വട്ടക്കുന്നേല്‍ സ്വാഗതവും സിഐഎസ്സിഇ കേരള റീജിയന് സ്പോര്‍ട്സ് കോര്‍ഡിനേറ്ററും എഎസ്ഐഎസ്സി കേരള റീജണല്‍ സെക്രട്ടറിയുമായ ഫാ. ഷിനോ കളപ്പുരയ്ക്കല്‍ നന്ദിയും രേഖപ്പെടുത്തി.
ഡോണ്‍ ബോസ്കോ സെന്‍ട്രല്‍ സ്കൂള്‍ പ്രിന്‍സിപ്പല്‍ ഫാ. ജിതിന് മൈക്കിള്‍, അഡ്മിനിസ്ട്രേറ്റര്‍ ഫാ. ഷിബു ഡേവിസ്, സ്പിരിച്വല്‍ ആനിമേറ്റര്‍ ഫാ. സെബാസ്റ്റ്യന്‍ ഒറ്റപ്ലാക്കല്‍, ഡോണ്‍ ബോസ്കോ സെന്‍ട്രല്‍ സ്കൂള്‍ പിടിഎ പ്രസിഡന്റ് ശാരിക ശിവപ്രസാദ്, സ്പോര്‍ട്സ് കോഡിനേറ്റര്‍ ബിന്ദു ബാബു, ടേബിള്‍ ടെന്നീസ് കോച്ച് സോമു ബാനര്‍ജി എന്നിവര്‍ സന്നിഹിതരായിരുന്നു. രാജ്യത്തെ 16 റീജിയനുകളില്‍ നിന്നായി 250 ഓളം കായികതാരങ്ങള്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുത്തു. പെണ്‍കുട്ടികളുടെ വിഭാഗം ദേശീയതല ടേബിള്‍ ടെന്നീസ് ചാമ്പ്യന്ഷപ്പിന്റെ ഉദ്ഘാടനം 29ന് രാവിലെ 11ന് സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ ക്ഷേമ വകുപ്പ് മന്ത്രി കെ.എ. തുളസി നിര്‍വഹിക്കും.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

മാപ്രാണം കുരിശുമുത്തപ്പന്റെ തിരുനാളിനോട് അനുബന്ധിച്ചുള്ള വഴിപാട് തിരി തെളിയിക്കല്‍ ഭക്തിനിര്‍ഭരമായി നടന്നു
ജിയോളജിയില്‍ പിഎച്ച്ഡി നേടി
ഇരിങ്ങാലക്കുട റെയില്‍വേ സ്റ്റേഷന് വികസനം: ഒരു ലക്ഷം പേരുടെ ഭീമഹര്‍ജിക്ക് ഒപ്പുശേഖരണം തുടങ്ങി
സഖാവ് പി.കെ. ചാത്തന് മാസ്റ്റര്‍ കമ്യൂണിസ്റ്റുകാരുടെ വഴികാട്ടി: ബിനോയ് വിശ്വം
എഫ്എന്‍പിഒ സൗഹൃദം 2026 കൂട്ടായ്മ സംഘടിപ്പിച്ചു
അഖിലേന്ത്യ കിസാന്‍ സഭ ഇരിങ്ങാലക്കുട മണ്ഡലം കണ്വെന്ഷന് നടത്തി