ലയണ്‍സ് ക്ലബിന്റെ നേതൃത്വത്തില്‍ ഓണമധുരം 2026 സംഘടിപ്പിച്ചു
ലയണ്‍സ് ക്ലബിന്റെ നേതൃത്വത്തില്‍ ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജ് ബോട്ടണി, കെമിസ്ട്രി എന്നീ വകുപ്പുകളുടെ സഹകരണത്തോടെ അതിരപ്പിള്ളി മുക്കം പുഴ ആദിവാസി ഉന്നതിയില്‍ യൂത്ത് എംപവര്‍മെന്റ് പ്രൊജക്റ്റിന്റെ ഭാഗമായി സംഘടിപ്പിച്ച ഓണമധുരം 2026 ല്‍ പങ്കെടുത്തവര്‍.
ഇരിങ്ങാലക്കുട: ലയണ്‍സ് ക്ലബിന്റെ നേതൃത്വത്തില്‍ സെന്റ് ജോസഫ്സ് കോളേജ് ബോട്ടണി, കെമിസ്ട്രി എന്നീ വകുപ്പുകളുടെ സഹകരണത്തോടെ അതിരപ്പിള്ളി മുക്കം പുഴ ആദിവാസി ഉന്നതിയില്‍ യൂത്ത് എംപവര്‍മെന്റ് പ്രൊജക്റ്റിന്റെ ഭാഗമായി ഓണാഘോഷം ഓണമധുരം 2026 സംഘടിപ്പിച്ചു. ക്ലബ് പ്രസിഡന്റ് ടി. ഗോപിനാഥ് മേനോന് യോഗത്തില്‍ അധ്യക്ഷത വഹിച്ചു.
കോളജ് വൈസ് പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ഡോ. ഫ്ലവററ്റ് മുഖ്യാതിഥി ആയിരുന്നു. എബിന് മാത്യു, ലയണ്‍സ് ഡിസ്ട്രിക്റ്റ് കോ ഓര്‍ഡിനേറ്റര്‍ അഡ്വ. ജോണ്‍ നിധിന് തോമസ്, ഡോ.ടി.വി. ബിനു, ഡോ. സിനി വര്‍ഗീസ്, ഫെനി എബിന് എന്നിവര്‍ പ്രസംഗിച്ചു. ഓണാഘോഷത്തിന്റെ ഭാഗമായി ഭക്ഷ്യകിറ്റുകള്‍, ഓണക്കോടികള്‍, പഠനോപകരണങ്ങള്‍ എന്നിവ വിതരണം ചെയ്തു. വിദ്യാര്‍ഥിനികളുടെ ഓണപ്പാട്ടുകള്‍ ആഘോഷത്തിന് മാറ്റേകി. തോമസ് കാളിയങ്കര, ജോസ് തെക്കേത്തല, ജോണ്സണ് കണ്ടംകുളത്തി എന്നിവര്‍ നേതൃത്വം നല്കി.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

മാപ്രാണം കുരിശുമുത്തപ്പന്റെ തിരുനാളിനോട് അനുബന്ധിച്ചുള്ള വഴിപാട് തിരി തെളിയിക്കല്‍ ഭക്തിനിര്‍ഭരമായി നടന്നു
ജിയോളജിയില്‍ പിഎച്ച്ഡി നേടി
ഇരിങ്ങാലക്കുട റെയില്‍വേ സ്റ്റേഷന് വികസനം: ഒരു ലക്ഷം പേരുടെ ഭീമഹര്‍ജിക്ക് ഒപ്പുശേഖരണം തുടങ്ങി
സഖാവ് പി.കെ. ചാത്തന് മാസ്റ്റര്‍ കമ്യൂണിസ്റ്റുകാരുടെ വഴികാട്ടി: ബിനോയ് വിശ്വം
എഫ്എന്‍പിഒ സൗഹൃദം 2026 കൂട്ടായ്മ സംഘടിപ്പിച്ചു
അഖിലേന്ത്യ കിസാന്‍ സഭ ഇരിങ്ങാലക്കുട മണ്ഡലം കണ്വെന്ഷന് നടത്തി