കല്ലംകുന്ന് സര്വീസ് ബാങ്ക് സ്നാക്സ് യൂണിറ്റിന്റെ കല്ലിടല് കര്മം നടത്തി
ഇരിങ്ങാലക്കുട: കല്ലംകുന്ന് സര്വീസ് ബാങ്കിന്റെ നേതൃത്വത്തില് തുടങ്ങുന്ന സ്നാക്സ് യൂണിറ്റിന്റെ കല്ലിടല് കര്മം നടത്തി. കല്ലിടല് കര്മം കല്ലംകുന്ന് ബാങ്ക് പ്രസിഡന്റ് യു. പ്രദീപ് മേനോന് നിര്വഹിച്ചു. കര്ഷകരില് നിന്നും കായ, കപ്പ, ചക്ക തുടങ്ങിയ ഉല്പന്നകള് ന്യായമായ വിലയ്ക്ക് ഇടനിലക്കാരെ ഒഴിവാക്കി നേരിട്ട് വാങ്ങി മൂല്യവര്ധിത ഉല്പനങ്ങളാക്കി കേരളത്തിലും മറ്റു സംസ്ഥാനങ്ങളിലും ഗള്ഫ്, അമേരിക്കന് രാജ്യങ്ങളിലേക്കും കയറ്റി അയക്കുവാനായി പൂര്ണമായും ആധുനിക രീതിയില് തുടങ്ങുന്ന യൂണിറ്റാണു ഇത്. ഏപ്രിലില് പ്രവര്ത്തനം ആരംഭിക്കുവാന് കഴിയുമെന്നു കരുതുന്ന യൂണിറ്റ് ഒത്തിരി പേര്ക്ക് ജോലിയും കര്ഷകര്ക്കു ന്യായമായ വിലയും ഉപഭോക്താക്കള്ക്കു നല്ല ഉല്പന്നകളും ലഭ്യമാക്കുക എന്നതാണു ലക്ഷ്യം വയ്ക്കുന്നത്.

ഇരിങ്ങാലക്കുട ടൗണ് സഹകരണ ബാങ്കില് പ്രതിസന്ധി; അഡ്മിനിസ്ട്രേറ്ററുടെ അഭ്യര്ഥന തള്ളി നിക്ഷേപകര്, ഹൈക്കോടതിയെ സമീപിക്കും
ഇരിങ്ങാലക്കുട മാര്ക്കറ്റില് പരിശോധന; 113 കിലോ നിരോധിത പ്ലാസ്റ്റിക് ഉല്പ്പന്നങ്ങള് പിടിച്ചെടുത്തു
കരുവന്നൂര് ബാങ്ക്; ചികിത്സയ്ക്ക് പണമില്ല; മുച്ചക്ര വാഹനത്തില് നിക്ഷേപകന്റെ സമരം
പുല്ലൂര് മിഷന് ഹോസ്പിറ്റലിന്റെ ഡയമണ്ട് ജൂബിലി ആരംഭവും ഓണാഘോഷവും തിങ്കളാഴ്ച (24.8.2026)
ഓണം സദ്യ: വേണം ജാഗ്രത-ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മീഷണര്
ഇരിങ്ങാലക്കുടയില് വന് തീപിടുത്തം സ്മിതാസ് വസ്ത്രവ്യാപാരശാലയിലാണ് തീപടര്ന്നത്. ലക്ഷങ്ങളുടെ നഷ്ടം