ലയണ്‍സ് ക്ലബ് ഓഫ് ഐസിഎല്‍ പ്രവര്‍ത്തനം ആരംഭിച്ചു
ലയണ്‍സ് ക്ലബ് ഓഫ് ഐസിഎല്‍ന്റെ ഉദ്ഘാടനം ഇന്‍സ്റ്റലേഷനും എംസിപി കണ്വെന്ഷന് സെന്ററില്‍ മുന്‍ ലയണ്‍സ് ക്ലബ് ഇന്റര്‍നാഷണല്‍ ഡയറക്ടര്‍ വി.പി. നന്ദകുമാര്‍ നിര്‍വഹിക്കുന്നു.
ഇരിങ്ങാലക്കുട: ലയണ്‍സ് ക്ലബ് ഓഫ് ഐസിഎല്‍ന്റെ ഉദ്ഘാടനവും ഇന്‍സ്റ്റലേഷനും എംസിപി കണ്വെന്ഷന് സെന്ററില്‍ മുന്‍ ലയണ്‍സ് ക്ലബ് ഇന്റര്‍നാഷണല്‍ ഡയറക്ടര്‍ വി.പി. നന്ദകുമാര്‍ നിര്‍വഹിച്ചു. ഐസിഎല്‍ ഫിന്‍കോര്‍പ് സിഎംഡിയും മുന്‍ ലയണ്‍സ് ക്ലബ് ഡിസ്ട്രിക്ട് ഗവര്‍ണറുമായ അഡ്വ. കെ.ജി. അനില്‍കുമാര്‍ മുഖ്യാതിഥിയായിരുന്നു. ഐസിഎല്‍ ഫിന്‍കോര്‍പ് സിഇഒയും, ലയണ്‍സ് ക്ലബ് ഫസ്റ്റ് വൈസ് ഡിസ്ട്രിക്ട് ഗവര്‍ണ്ണറുമായ ഉമ അനില്‍കുമാര്‍ ഭദ്രദീപം കൊളുത്തി.
ലയണ്‍സ് ക്ലബ് ഓഫ് ഐസിഎല്‍ ഭാരവാഹികളുടെ ഇന്സ്റ്റലേഷന്, ഇന്റക്ഷന്‍ സെറിമണി, ചാര്‍ട്ടര്‍ പ്രസന്റേഷന് എന്നിവ മള്‍ട്ടിപ്പിള്‍ കൗണ്‍സില്‍ സെക്രട്ടറി ജെയിംസ് വളപ്പില നിര്‍വഹിച്ചു. സ്പോണ്സര് ക്ലബ്ബായ ഇരിങ്ങാലക്കുട വെസ്റ്റ് ലയണ്‍സ് ക്ലബ് പ്രസിഡന്റ് ആന്റോ സി.ജെ. അധ്യക്ഷത വഹിച്ചു. വൈസ് ഡിസ്ട്രിക്ട് ഗവര്‍ണര്‍ സുരേഷ് കെ. വാര്യര്‍, ജി.എല്‍.ടി ഡിസ്ട്രിക്ട് കോഡിനേറ്റര്‍ അഡ്വ. ജോണ്‍ നിധിന് തോമസ്, സോണ്‍ ചെയര്മാന് ഹാരിഷ് പോള്‍, ഗൈഡിംഗ് ഷാജന് ചക്കാലക്കല്‍ എന്നിവര്‍ പങ്കെടുത്തു. ലയണ്‍സ് ക്ലബ് ഓഫ് ഐസിഎല്‍ പ്രസിഡന്റ് സാം എസ്. മാളിയേക്കല്‍ മറുപടി പ്രസംഗം നടത്തി. സെക്രട്ടറി ടി.ജി. ബാബു സ്വാഗതവും, ട്രഷറര്‍ രാമചന്ദ്രന് നന്ദിയും പറഞ്ഞു.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

ഫീസ് വാങ്ങി, ഡ്രൈവിംഗ് പരിശീലനം നല്‍കിയില്ല: ഇരിങ്ങാലക്കുട കെഎസ്ആര്‍ടിസി ഡ്രൈവിംഗ് സ്കൂളിനെതിരെ ആരോപണം, വിദ്യാര്‍ഥികള്‍ ദുരിതത്തില്‍
ആയുര്‍വേദ ക്യാമ്പ് സംഘടിപ്പിച്ചു
പാടശേഖരങ്ങളില്‍ വൈക്കോലും കളകളും ചീഞ്ഞളിയുന്നു; ദുര്‍ഗന്ധത്തില്‍ ശ്വാസംമുട്ടി ജനങ്ങള്‍, രോഗഭീതിയില്‍ നാട്
കാട്ടൂര്‍ പഞ്ചായത്തിലെ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പ്രവര്‍ത്തകര്‍ക്കും ഹരിതകര്‍മ്മ സേനാംഗങ്ങള്‍ക്കും സുരക്ഷാ ഉപകരണങ്ങള്‍ വിതരണം ചെയ്തു
മുരിയാട് പഞ്ചായത്ത് ലൈഫ് മിഷന് ഭൂരഹിത ഭവന രഹിതരുടെ സംഗമം നടത്തി
ജാതി സെന്‍സസ് സര്‍ക്കാര്‍ നിലപാട് പ്രഖ്യാപിക്കണം; കെപിഎംഎസ്