മരണത്തിനായി റെയില്‍വേ ട്രാക്കില്‍ കിടന്ന മധ്യവയസ്കനെ പോലീസ് രക്ഷപ്പെടുത്തി
വെള്ളാഞ്ചിറ കാല്‍വരിക്കുന്ന് ഭാഗത്ത് റെയില്‍വേ ട്രാക്കില്‍ ആത്മഹത്യക്കായി തലവെച്ച് കിടന്ന ഉറുമ്പന്‍കുന്ന് സ്വദേശിയായ 58 ക്കാരനെ ആളൂര്‍ പോലീസ് സ്റ്റേഷന് ജി എസ്ഐ ജെയ്സണ്‍, സിപിഒ ഹരികൃഷ്ണന്, ഹോം ഗാര്‍ഡ് ജോയ് എന്നിവര്‍ രക്ഷപ്പെടുത്തുന്നു.
ആളൂര്‍: മരണത്തിനും ജീവിതത്തിനുമിടയിലെ നൂല്‍പ്പാലത്തില്‍ പകച്ചുനിന്ന 58-കാരന് ആളൂര്‍ പോലീസ് രക്ഷകരായി. വെള്ളാഞ്ചിറ കാല്‍വരിക്കുന്ന് ഭാഗത്ത് റെയില്‍വേ ട്രാക്കില്‍ ആത്മഹത്യക്കായി തലവെച്ച് കിടന്ന ഉറുമ്പന്‍കുന്ന് സ്വദേശിയായ മധ്യവയസ്കനെയാണ് പോലീസ് സമയോചിതമായി ഇടപെട്ട് ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നത്. എറണാകുളത്തേക്ക് പോകുന്ന ട്രാക്കില്‍ ആളൂര്‍ പോലീസ് സ്റ്റേഷന് പരിധിയിലെ കാല്‍വരിക്കുന്ന് പള്ളിക്ക് സമീപം ഒരാള്‍ കിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ട ഇരിങ്ങാലക്കുട സ്റ്റേഷന് മാസ്റ്റര്‍ ആളൂര്‍ പോലീസിനെ വിവരമറിയിക്കുകയായിരുന്നു.
സന്ദേശം ലഭിച്ച ഉടന്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ആളൂര്‍ പോലീസ് സ്റ്റേഷന് ജി എസ്ഐ ജെയ്സണ്‍, സിപിഒ ഹരികൃഷ്ണന്, ഹോം ഗാര്‍ഡ് ജോയ് എന്നിവര്‍ നിമിഷങ്ങള്‍ക്കുള്ളില്‍ സ്ഥലത്തെത്തി. പോലീസ് എത്തുമ്പോള്‍ മധ്യവയസ്കന് ട്രാക്കില്‍ തലവെച്ച് കിടക്കുകയായിരുന്നു. ട്രെയിന്‍ വരാന്‍ സാധ്യതയുള്ളതിനാല്‍ ഒട്ടും സമയം കളയാതെ ഉദ്യോഗസ്ഥര്‍ ട്രാക്കിലേക്ക് ഓടിക്കയറി ഇദ്ദേഹത്തെ ബലമായി പിടിച്ചുമാറ്റുകയായിരുന്നു. നിമിഷങ്ങളുടെ വ്യത്യാസത്തിലാണ് വലിയൊരു ദുരന്തം ഒഴിവായത്. റെയില്‍വേ ട്രാക്കില്‍ നിന്നും സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയ ഇദ്ദേഹത്തെ പോലീസ് ആശ്വസിപ്പിക്കുകയും ഉടന്‍ തന്നെ ബന്ധുക്കളെ വിവരമറിയിക്കുകയും ചെയ്തു. തുടര്‍ന്ന് വിദഗ്ധ ചികിത്സയ്ക്കായി ചാലക്കുടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പോലീസിന്റെ കൃത്യസമയത്തുള്ള ഇടപെടലിനെ നാട്ടുകാര്‍ അഭിനന്ദിച്ചു.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

ഫീസ് വാങ്ങി, ഡ്രൈവിംഗ് പരിശീലനം നല്‍കിയില്ല: ഇരിങ്ങാലക്കുട കെഎസ്ആര്‍ടിസി ഡ്രൈവിംഗ് സ്കൂളിനെതിരെ ആരോപണം, വിദ്യാര്‍ഥികള്‍ ദുരിതത്തില്‍
ആയുര്‍വേദ ക്യാമ്പ് സംഘടിപ്പിച്ചു
പാടശേഖരങ്ങളില്‍ വൈക്കോലും കളകളും ചീഞ്ഞളിയുന്നു; ദുര്‍ഗന്ധത്തില്‍ ശ്വാസംമുട്ടി ജനങ്ങള്‍, രോഗഭീതിയില്‍ നാട്
കാട്ടൂര്‍ പഞ്ചായത്തിലെ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പ്രവര്‍ത്തകര്‍ക്കും ഹരിതകര്‍മ്മ സേനാംഗങ്ങള്‍ക്കും സുരക്ഷാ ഉപകരണങ്ങള്‍ വിതരണം ചെയ്തു
മുരിയാട് പഞ്ചായത്ത് ലൈഫ് മിഷന് ഭൂരഹിത ഭവന രഹിതരുടെ സംഗമം നടത്തി
ജാതി സെന്‍സസ് സര്‍ക്കാര്‍ നിലപാട് പ്രഖ്യാപിക്കണം; കെപിഎംഎസ്