കാറില്‍ കടത്തുകയായിരുന്ന ആറ് കിലോയോളം കഞ്ചാവുമായി പിടികൂടിയ രണ്ട് പേര്‍അറസ്റ്റില്‍. പ്രതികള്‍ സഞ്ചരിച്ചിരുന്ന കാര്‍ കസ്റ്റഡിയിലെടുത്തു
ജിത്തു വര്‍ഗീസ്, ഷൈന്‍ ഷിജു.
ആളൂര്‍: കൊറിയര്‍ സര്‍വീസിന്റെ മറവില്‍ ഓണ്‍ലൈന്‍ കൂട്ടായ്മകള്‍ രൂപീകരിച്ച് ലഹരിമരുന്ന് വില്‍പ്പന നടത്തിയിരുന്ന രണ്ട് പ്രതികളെ തൃശ്ശൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള തൃശൂര്‍ റൂറല്‍ ഡാന്‍സാഫ് സംഘം പിടികൂടി. പിടിയിലായത് ലഹരി മേഖലയില്‍ തേര്‍ഡ് ഐ എന്നറിയപ്പെടുന്ന കുപ്രസിദ്ധ ലഹരി സംഘമാണ്. ചാലക്കുടി മൂഞ്ഞേലി അമ്പൂക്കന് വീട്ടില്‍ ജിത്തു വര്‍ഗ്ഗീസ് (28), തിരുത്തിപറമ്പ് ചില്ലായി വീട്ടില്‍ ഷൈന്‍ ഷിജു (25) എന്നിവരാണ് പിടിയിലായത്.
ഇന്നലെ കൊമ്പിടിഞ്ഞാമാക്കല്‍ വെച്ചാണ് വോക്സ് വാഗണ്‍ പോളോ കാറില്‍ കടത്തുകയായിരുന്ന ആറ് കിലോയോളം കഞ്ചാവുമായാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ അറസ്റ്റ് ചെയ്ത് പ്രതികള്‍ സഞ്ചരിച്ചിരുന്ന കാര്‍ കസ്റ്റഡിയിലെടുത്തു. നടപടിക്രമങ്ങള്‍ക്ക് ശേഷം പ്രതികളെയും കാറും മറ്റ് മുതലുകളും കോടതിയില്‍ ഹാജരാക്കും. തൃശൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള ഡാന്‍സാഫ് സംഘവും ആളൂര്‍ പോലീസും ചേര്‍ന്നാണ് പ്രതികളെ വലയിലാക്കിയത്.
പ്രത്യേക ഓണ്‍ലൈന്‍ ഗ്രൂപ്പുകള്‍ വഴി ആവശ്യക്കാരെ കണ്ടെത്തി കൊറിയര്‍ സംവിധാനങ്ങള്‍ ദുരുപയോഗം ചെയ്താണ് ഇവര്‍ ലഹരി കൈമാറ്റം നടത്തിയിരുന്നത്. തൃശൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തില്‍ തൃശൂര്‍ റൂറല്‍ ഡാന്‍സാഫ് സംഘാഗങ്ങളായ ജി എസ് ഐ മാരായ സതീശന് മടപ്പാട്ടില്‍, മൂസ പി.എം, ജി എ എസ് ഐ മാരായ റെജി എ.യു , ബിനു എം.ജെ, ഷിജോ തോമസ്, സിപിഒ ഇ.വി ശ്രീജിത്, ആളൂര്‍ പോലീസ് സ്റ്റേഷന് എസ് എച്ച് ഒ ബി ഷാജിമോന്‍, എസ് ഐ കെ.ടി ബെന്നി, ജി എസ് ഐ ജെയ്സണ്‍, ജിഎസ്ഐ സി എസ് സുമേഷ്, ജി എ എസ് ഐ ബൈജു, ജി എസ് സി പി ഒ മാരായ ജിബിന്‍, സമീഷ്, സി പി ഒ സുജിത്ത് എന്നിവരാണ് പ്രതികളെ പിടികൂടിയ അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

ഫീസ് വാങ്ങി, ഡ്രൈവിംഗ് പരിശീലനം നല്‍കിയില്ല: ഇരിങ്ങാലക്കുട കെഎസ്ആര്‍ടിസി ഡ്രൈവിംഗ് സ്കൂളിനെതിരെ ആരോപണം, വിദ്യാര്‍ഥികള്‍ ദുരിതത്തില്‍
ആയുര്‍വേദ ക്യാമ്പ് സംഘടിപ്പിച്ചു
പാടശേഖരങ്ങളില്‍ വൈക്കോലും കളകളും ചീഞ്ഞളിയുന്നു; ദുര്‍ഗന്ധത്തില്‍ ശ്വാസംമുട്ടി ജനങ്ങള്‍, രോഗഭീതിയില്‍ നാട്
കാട്ടൂര്‍ പഞ്ചായത്തിലെ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പ്രവര്‍ത്തകര്‍ക്കും ഹരിതകര്‍മ്മ സേനാംഗങ്ങള്‍ക്കും സുരക്ഷാ ഉപകരണങ്ങള്‍ വിതരണം ചെയ്തു
മുരിയാട് പഞ്ചായത്ത് ലൈഫ് മിഷന് ഭൂരഹിത ഭവന രഹിതരുടെ സംഗമം നടത്തി
ജാതി സെന്‍സസ് സര്‍ക്കാര്‍ നിലപാട് പ്രഖ്യാപിക്കണം; കെപിഎംഎസ്