സ്വകാര്യ ഭൂമിയിലുള്ള അപകടകരമായ മരങ്ങളും മരച്ചില്ലകളും മുറിച്ചു മാറ്റണം-നഗരസഭാ സെക്രട്ടറി
ഇരിങ്ങാലക്കുട: ദുരന്തനിവാരണ നിയമം പ്രകാരം കാലവർഷ തുലാവർഷ മുന്നൊരുക്കങ്ങളുടെ ഭാഗമായി നഗരസഭ പരിധിയിൽപെടുന്ന വാർഡുകളിലെ സ്വകാര്യ ഭൂമിയിലുള്ള അപകടകരമായ മരങ്ങളും മരച്ചില്ലകളും കണ്ടെത്തി മുറിച്ചു മാറ്റുവാൻ സെക്രട്ടറി നിർദേശിച്ചു. സ്വന്തം ഭൂമിയിലുള്ള മരമോ മരച്ചില്ലകളോ മൂലമുണ്ടാകുന്ന എല്ലാ അപകടങ്ങൾക്കും നഷ്ടപരിഹാരം നല്കാനുള്ള ബാധ്യത സ്ഥല ഉടമസ്ഥർക്കു മാത്രമായിരിക്കുമെന്ന വിവരം ഇരിങ്ങാലക്കുട നഗരസഭ സെക്രട്ടറി അറിയിച്ചു.