യുവാവിനെ വെട്ടി കൊലപ്പെടുത്താന്‍ ശ്രമം: പ്രതികള്‍ക്കു മൂന്നു വര്‍ഷം കഠിനതടവും 5000 രൂപ പിഴയും
ഇരിങ്ങാലക്കുട: മറ്റത്തൂര്‍ വില്ലേജ് മാങ്കുറ്റിപ്പാടം ദേശത്ത് പാലത്തറയില് സുന്ദരന്‍ മകന് അനീഷ് (27) എന്നയാളെ വെട്ടി കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പ്രതികളായ മാങ്കുറ്റിപ്പാടം ദേശം ഇരിങ്ങാമ്പിള്ളി വീട്ടില്‍ ശിവന് (41), ബിജു (45), തച്ചനാടന്‍ വീട്ടില്‍ സനോജ് (33) എന്നിവരെ കുറ്റക്കാരനെന്നു കണ്ട് ഇരിങ്ങാലക്കുട അഡീഷണല്‍ അസിസ്റ്റന്റ് സെക്ഷന്‍സ് ജഡ്ജ് കെ. ഷൈന്‍ ഇന്ത്യന്‍ ശിക്ഷാനിയമം വിവിധ വകുപ്പുകള്‍ പ്രകാരം മൂന്നു വര്‍ഷം കഠിനതടവും 5000 രൂപ പിഴയും ശിക്ഷ വിധിച്ചു. മാങ്കുറ്റിപ്പാടം കലിക്കല്‍ മുത്തി ക്ഷേത്ര ഉത്സവസ്ഥലത്ത് ഉണ്ടായ വഴക്കിനെ തുടര്‍ന്നുള്ള മുന്‍ വിരോധം വെച്ച് 2014 ഫെബ്രുവരി 23 നു രാത്രി 10.30 നു അതിക്രമിച്ചു കയറി പ്രതികള്‍ മാരകായുധങ്ങള്‍ കൊണ്ടു അനീഷ് എന്നയാളെ വെട്ടി പരിക്കേല്‍പ്പിച്ച കേസിലാണു പ്രതികളെ ശിക്ഷിച്ചത്. കൊടകര പോലീസ് സബ് ഇന്‍സ്പെക്ടറായിരുന്ന സുമേഷ് എന്നിവരുടെ നേതൃത്വത്തിലാണു അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്. കേസില്‍ പ്രോസിക്യൂഷന് ഭാഗത്തു നിന്നും 13 സാക്ഷികളെ വിസ്തരിക്കുകയും 17 രേഖകള്‍ ഹാജരാക്കുകയും ചെയ്തിട്ടുണ്ട്. കേസില്‍ പ്രോസിക്യൂഷനു വേണ്ടി അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ പി.ജെ. ജോബി, അഡ്വക്കേറ്റുമാരായ ജിഷ ജോബി, വി.എസ്. ദിനല്‍, കെ.എസ്. അര്ജുന് എന്നിവര്‍ ഹാജരായി.